വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് തുടക്കമായി

മാനന്തവാടി: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കമായി. മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ വിവിധ പൂജകള്‍ നടന്നു. രാവിലെ മുതല്‍തന്നെ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. മേലേകാവില്‍ എടവൂര്‍ ശിവക്ഷേത്ര നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയം പാരായം നടത്തി. താഴെകാവില്‍ ഉത്സവാഘോഷ കമ്മിറ്റി ഓഫിസ് സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡന്‍റ് എന്‍.കെ. മന്മഥന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. വെങ്കിടേശ്വരയ്യരില്‍നിന്നും ആദ്യ സംഭാവന ജ്വാലിനി അവ്വ ഏറ്റുവാങ്ങി. ബ്രഹ്മകുമാരി ശാന്തിജി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം. വേണഗോപാല്‍, ഏച്ചോം ഗോപി, കെ.കെ. ബാബു, വി.എം. വത്സന്‍, അനുമോദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭക്തജന വിവിധ കലാപരിപാടികളും നടന്നു. മാര്‍ച്ച് 27ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.