മാനന്തവാടി: മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി അനുമതിയില്ലാതെയും പാറഖനനത്തിന്‍െറ പേരിലും വന്‍തോതില്‍ കുന്ന് ഇടിച്ചുനിരത്തുന്നു. കാഞ്ഞിരങ്ങാട് വില്ളേജിലെ പാലേരിയില്‍ സര്‍വേ നമ്പര്‍ 506ല്‍പെട്ട 10 ഏക്കറോളം വരുന്ന കുന്നാണ് ഇടിച്ച് നിരത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി വിപുലപ്പെടുത്തുന്നതിനാണ് കുന്നിടിക്കുന്നത്. പാറഖനനം 50 മീറ്ററിലധികം താഴ്ന്നിട്ടുണ്ട്. ഓരോ ഏഴു മീറ്റര്‍ കുഴിക്കുമ്പോള്‍ ബെഞ്ചുകള്‍ സ്ഥാപിക്കണമെന്നാണ് നിയമം. ഇവിടെ ഇത് പാലിക്കപ്പെട്ടിട്ടില്ല. 10 മീറ്ററിലധികം ആഴത്തിലാണ് കുന്ന് ഇടിച്ചിരിക്കുന്നത്. ഇടിച്ചുനിരത്തിയ മണ്ണ് നിക്ഷേപിക്കാന്‍ അനുമതിയില്ലാതെ പുതുതായി നിര്‍മിക്കുന്ന റോഡില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ക്യുബിക് മീറ്ററിന് 40 രൂപ തോതില്‍ റോയല്‍റ്റിയായി സര്‍ക്കാറിലേക്കടക്കണമെന്നാണ് നിയമം. ഇവിടെയതും പാലിക്കപ്പെട്ടിട്ടില്ല. ഇതിനോടകം 250 ടണ്ണില്‍ കൂടുതല്‍ മണ്ണ് കടത്തിയതായി പ്രദേശവാസികള്‍ പറയുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട അധികൃതരാവട്ടെ നഗ്നമായ നിയമലംഘനം കണ്ടില്ളെന്ന് നടിക്കുകയാണ്. മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ റവന്യൂ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കര്‍മസമിതി രൂപവത്കരിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തയാറെടുക്കുകയാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.