കല്‍പറ്റ: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി മാനഹാനിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ തോല്‍പെട്ടി നാടുകാണി കോളനിയിലെ രാജുവിന്‍െറ മകന്‍ രഘു (28), തോല്‍പെട്ടി നടുഞ്ചന കോളനിയിലെ ഗണേശന്‍െറ മകന്‍ ചന്ദ്രശേഖരന്‍ (27) എന്നിവരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണ സംരക്ഷണ നിയമപ്രകാരമുള്ള കേസുകള്‍ കൈകാര്യംചെയ്യുന്ന കല്‍പറ്റ സ്പെഷല്‍ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ളെങ്കില്‍ ഒരു വര്‍ഷംകൂടി തടവനുഭവിക്കണം. പ്രതികള്‍ പിഴയടച്ചാല്‍ പിഴ തുകയില്‍നിന്ന് 50,000 രൂപ പരാതിക്കാരിയായ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി. 9.12.2014നാണ് കേസിനാസ്പദമായ സംഭവം. സംഭവസമയത്ത് പെണ്‍കുട്ടി ഒമ്പതാം ക്ളാസില്‍ പഠിക്കുകയായിരുന്നു. പുല്‍പള്ളി സബ് ഇന്‍സ്പെക്ടറായിരുന്ന കെ.ജി. പ്രവീണ്‍കുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.