കല്‍പറ്റ: അമ്പലവയല്‍ പഞ്ചായത്തിലെ സ്വാതന്ത്ര്യസമര സുവര്‍ണജൂബിലി മന്ദിരത്തിന്‍െറ നിര്‍മാണത്തിലും കെട്ടിടത്തില്‍ മദ്യശാല അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന് പൗരാവകാശ സംരക്ഷണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2014-15 വര്‍ഷത്തിലെ വാര്‍ഷിക വികസന പദ്ധതികള്‍ നിശ്ചയിക്കുന്നതിന് പ്രസിദ്ധീകരിച്ച കരട് പദ്ധതി രേഖയിലോ, ഗ്രാമസഭാ യോഗങ്ങളിലോ ഇപ്രകാരം ഒരു പദ്ധതി നിര്‍ദേശവുമുണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് പരസ്യപ്പെടുത്തിയ പഞ്ചായത്തുയോഗ നോട്ടീസിന്‍െറ അജണ്ടയില്‍ ഉള്‍പ്പെടുത്താതെ 19 ലക്ഷം രൂപ ചെലവില്‍ ഷോപ്പിങ് സെന്‍റര്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവിലുള്ള സാംസ്കാരിക നിലയത്തിന് മുകളിലായി നിര്‍മാണപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. ഈ കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് ബിവറേജ് കോര്‍പറേഷന് ഒൗട്ട്ലെറ്റ് നല്‍കുന്നത്. സാംസ്കാരിക നിലയത്തിന്‍െറ ഒന്നാംനിലയില്‍ വിദേശമദ്യശാല നല്‍കുന്ന കോണ്‍ഗ്രസ് ഭരണസമിതി തീരുമാനത്തിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ കെ.പി.സി.സിക്ക് പരാതിനല്‍കിയിരുന്നു. സാംസ്കാരികനിലയത്തില്‍ ഒരു കാരണവശാലും മദ്യശാല പ്രവര്‍ത്തിക്കരുതെന്നും ഭാരവാഹികള്‍ പറഞ്ഞു. കെട്ടിടനിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചും മതിയായ സുരക്ഷ ഒരുക്കാതെയുമാണ്. കൂടാതെ, 2014 മാര്‍ച്ചില്‍ ഒന്നരലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച ടോയ്ലറ്റ് നിലവിലിരിക്കെ പുതിയ ടോയ്ലറ്റ് നിര്‍മിക്കുന്നതിലും അഴിമതിയുണ്ട്. സുവര്‍ണജൂബിലി മന്ദിരത്തിന്‍െറ ഒന്നാംനില നിര്‍മാണത്തിലെ അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിക്കണം. അടച്ചുപൂട്ടിക്കിടക്കുന്ന സാംസ്കാരികനിലയം വൃദ്ധജനങ്ങള്‍ക്കും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തുറന്നുകിട്ടാന്‍ നടപടി സ്വീകരിക്കണം. പൗരാവകാശ സംരക്ഷണസമിതി പ്രസിഡന്‍റ് എന്‍. വാസുദേവന്‍, സെക്രട്ടറി മത്യാസ്, കണക്കയില്‍ കുഞ്ഞുമുഹമ്മദ്, കുന്നത്ത് മുഹമ്മദ്, പി.ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.