സുല്‍ത്താന്‍ ബത്തേരി: കോളനി വളപ്പില്‍ പഞ്ചായത്ത് നിര്‍മിച്ച പൊതുകിണര്‍ സ്വകാര്യവ്യക്തിയുടെ കസ്റ്റഡിയില്‍. കോളനിവാസികള്‍ കുടിക്കാനുപയോഗിക്കുന്നത് തോട്ടിലൂടെ ഒഴുകിവരുന്ന മലിനജലം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ചെട്ട്യാലത്തൂര്‍ വീട്ടിപ്പുര കാട്ടുനായ്ക്ക കോളനിയിലെ എട്ടു കുടുംബങ്ങള്‍ക്കാണ് ഈ ദുരിതം. നൂല്‍പ്പുഴ പഞ്ചായത്തിലും ബത്തേരി നഗരസഭാ പരിധിയിലും കുടിവെള്ളമത്തെിക്കുന്ന ബത്തേരി-നൂല്‍പ്പുഴ ശുദ്ധജല വിതരണ പദ്ധതി ഇനിയും വീട്ടിപ്പുരയിലത്തെിയിട്ടില്ല. വനത്തിലൂടെ പൈപ്പിടാന്‍ വനംവകുപ്പ് അനുവദിക്കാത്തതാണ് കാരണം. കോളനിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ പഞ്ചായത്ത് നിര്‍മിച്ച പൊതുകിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ സ്ഥലമനുവദിച്ച സ്വകാര്യ വക്തി അനുവദിക്കുന്നില്ല. കിണര്‍ പഞ്ചായത്തിന്‍െറതാണെങ്കിലും അവകാശം സ്ഥാപിച്ചെടുക്കാന്‍ കോളനിവാസികള്‍ക്കാവില്ല. നീതിനിഷേധത്തിനെതിരെ ജനപ്രതിനിധികളും കണ്ണുചിമ്മുന്നു. ട്രൈബല്‍ വകുപ്പില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. കാട്ടരുവിയായി ഒഴുകിയത്തെുന്ന വെങ്ങംതോട്ടില്‍നിന്നാണ് കോളനിവാസികള്‍ ഇപ്പോള്‍ വെള്ളമെടുക്കുന്നത്. ജനങ്ങള്‍ കുളിക്കാനും വസ്ത്രമലക്കാനും ഉപയോഗിക്കുന്ന തോട്ടിലെ വെള്ളമാണ് കോളനിവാസികള്‍ കുടിക്കുന്നത്. കടുത്ത വേനലില്‍ തോട് വറ്റും. പിന്നെ കിലോ മീറ്ററുകള്‍ താണ്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.