മാനന്തവാടി: തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കപ്പെട്ടതോടെ മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ മുന്നണിസ്ഥാനാര്‍ഥികളുടെ ചിത്രം തെളിയാന്‍ കാത്തിരിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് തീയതി അടുത്തായിരിക്കുമെന്ന് കരുതി മുന്നണിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാനുള്ള തയാറെടുപ്പിലായിരുന്നു. രണ്ടുമാസത്തെ സമയം കിട്ടിയതോടെ മുന്നണികള്‍ സാവകാശം തീരുമാനിക്കാമെന്ന കണക്കുകൂട്ടലിലാണ്. കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം യോഗം സ്ഥാനാര്‍ഥി വിഷയം ചര്‍ച്ച ചെയ്തുപോലുമില്ളെന്നാണ് സൂചന. യു.ഡി.എഫ് ആകട്ടെ മന്ത്രി പി.കെ. ജയലക്ഷ്മിയെതന്നെ ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം വരാത്തതിനാല്‍ പരസ്യപ്രചാരണത്തിന് തയാറായിട്ടില്ല. ഇടതുമുന്നണിയിലാകട്ടെ നിലവിലെ ബ്ളോക് പഞ്ചായത്തംഗം ഒ.ആര്‍. കേളു, മുന്‍ എം.എല്‍.എ കെ.സി. കുഞ്ഞിരാമന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ബി.ജെ.പി ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. മോഹന്‍ദാസ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് ലക്ഷ്മി കക്കോട്ടറ, ആദിവാസി സംഘം നേതാവായ പാലേരി രാമന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കഴിഞ്ഞതവണ 12,734 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്ന് തിരുനെല്ലി ഒഴികെ ആറു പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിച്ചത്. എന്നാല്‍, ഇത്തവണ തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. വെള്ളമുണ്ട, എടവക, പനമരം പഞ്ചായത്തുകള്‍ മാത്രമാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍, തവിഞ്ഞാലും തൊണ്ടര്‍നാടും നേരിയ ഭൂരിപക്ഷത്തിനാണ് ഇടതിന് ലഭിച്ചത്. വികസന നേട്ടം ഉയര്‍ത്തിയായിരിക്കും യു.ഡി.എഫിന്‍െറ പ്രചാരണം. വികസന തുടര്‍ച്ചക്ക് ഒരു വോട്ട് എന്നതാണ് അവരുടെ പ്രചാരണം. ഒ.ആര്‍. കേളുവിന്‍െറ ജനകീയത വോട്ടാക്കി മാറ്റുകയെന്ന തന്ത്രത്തിലായിരിക്കും എല്‍.ഡി.എഫ് പ്രചാരണം. കോണ്‍ഗ്രസിലെ തമ്മിലടിയും അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ പ്രചാരണത്തിന്‍െറ ഗതിയിലും മാറ്റംവന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.