ഗൂഡല്ലൂര്‍: നീലഗരി ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍ക്ക് പ്രത്യേക നീരീക്ഷണം ഏര്‍പ്പെടുത്താനും ഇത്തരം ബൂത്തുകളിലെ പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടത്തൊനും പൊലീസിനോടും നിരീക്ഷകരോടും ജില്ലാ വരണാധികാരിയായ കലക്ടര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ പൊലീസ് അധികാരികളുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്താണ് കലക്ടര്‍ ഡോ. പി. ശങ്കര്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. നീലഗിരി ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ 669 ബൂത്തുകളാണുള്ളത്. ഇതില്‍ 75 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളായി കണ്ടത്തെിയിട്ടുണ്ട്. ഈ ബൂത്തുകളില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാവാതിരിക്കാനും മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ചുമാണ് യോഗം ചര്‍ച്ചചെയ്തത്. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ജാമ്യംനേടി പുറത്തിറങ്ങിയവരുമെല്ലാം പൊലീസിന്‍െറ നിരീക്ഷണ വലയത്തിലായിരിക്കണമെന്നും നിര്‍ദേശിച്ചു. ജില്ലാ റവന്യൂ ഓഫിസര്‍ ഭാസ്കര പാണ്ഡ്യന്‍, ജില്ലാ പൊലീസ് സൂപ്രണ്ട് മുരളീ രംഭ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കൂനൂര്‍, ഊട്ടി, കോത്തഗരി, കുന്താ, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ഡിവൈ.എസ്.പി.മാര്‍ മറ്റ് പൊലീസ് അധികാരികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.