വേനല്‍ കടുത്തു: ഫാമുകളില്‍ ഇറച്ചിക്കോഴികള്‍ ചത്തൊടുങ്ങുന്നു

കോയമ്പത്തൂര്‍: വേനല്‍ച്ചൂടിന്‍െറ കാഠിന്യമേറിയതോടെ കോയമ്പത്തൂര്‍ മേഖലയിലെ പൗള്‍ട്രി ഫാമുകളില്‍ ഇറച്ചിക്കോഴികള്‍ ചത്തൊടുങ്ങുന്നു. പലവിധ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടും ഫലപ്രദമാവുന്നില്ല. നാമക്കല്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ഈറോഡ്, കരൂര്‍ ജില്ലകളിലായി 27,000ത്തോളം പൗള്‍ട്രി ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലായി ദിനംപ്രതി 20 ലക്ഷത്തിലധികം ഇറച്ചിക്കോഴികളാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 25 ശതമാനം വരെ കേരളത്തിലേക്കാണ് കയറ്റി അയക്കുന്നത്. സാധാരണയായി ഫാമുകളിലെ രണ്ട് ശതമാനം കോഴികള്‍ വിവിധ കാരണങ്ങളാല്‍ ചാവുക പതിവാണ്. എന്നാല്‍ ‘ഹീറ്റ് സ്ട്രോക്’ എന്ന ഉഷ്ണരോഗബാധ മൂലം കോഴികള്‍ ചത്തൊടുങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണ്. ദിവസവും 500 കോഴികള്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ അഞ്ച് മുതല്‍ പത്ത് കോഴികള്‍ വരെയാണ് ചത്തിരുന്നത്. എന്നാലിപ്പോള്‍ ഇവിടങ്ങളില്‍ 20-25 കോഴികള്‍ ചാവുന്നു. പക്ഷിപ്പനി ഉണ്ടായിരുന്ന കാലയളവിലാണ് മരണനിരക്ക് ഇത്രയും കൂടുതലായി ഉണ്ടായിരുന്നത്. ഫാമിന്‍െറ മേല്‍ക്കൂരകളില്‍ വെള്ളം തളിച്ചും ഫാമുകള്‍ക്കകത്ത് സ്പ്രിംഗ്ളറുകളുപയോഗിച്ച് വെള്ളം സ്പ്രേ ചെയ്തുമാണ് ചൂട് ശമിപ്പിക്കുന്നത്. ചൂടുകാറ്റ് തടയുന്നതിനുള്ള സംവിധാനങ്ങളും ഫാമുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമുകളില്‍നിന്ന് അസുഖം ബാധിച്ച കോഴികളും ധാരാളമായി വില്‍പനക്കത്തെുന്നതായി ആക്ഷേപമുണ്ട്. കോഴികളുടെ മരണനിരക്ക് കൂടിയ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പധികൃതര്‍ ഫാമുകളില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.