പുല്‍പള്ളി: അഞ്ച് കോടിയോളം രൂപ ചെലവില്‍ മുള്ളന്‍കൊല്ലിയില്‍ നിര്‍മിക്കുന്ന ആണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റല്‍ നിര്‍മാണം മന്ദഗതിയില്‍. മൂന്നുവര്‍ഷം മുമ്പാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി കെട്ടിടത്തിന് തറക്കല്ലിട്ടത്. പെരിക്കല്ലൂരിലാണ് കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നില കെട്ടിടത്തിന്‍െറ താഴെ നിലയിലെ ഭിത്തി നിര്‍മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. നിലവില്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് മുള്ളന്‍കൊല്ലിയിലെ വാടക കെട്ടിടത്തിലാണ്. മുമ്പ് തിയറ്ററായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. ഒരു ഹാളിലാണ് കുട്ടികളുടെ പഠനവും ഉറക്കവും ഭക്ഷണം കഴിക്കലും പാചകവുമെല്ലാം. തുണിയലക്കി ഉണക്കുന്നതും ഇതിനുള്ളില്‍ തന്നെ. ഫര്‍ണിച്ചറുകള്‍ പേരിനുപോലുമില്ല. പഴയ തിയറ്ററിന്‍െറ കസേരകളിലാണ് പഠനവും മറ്റും. 70ഓളം കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. അസൗകര്യങ്ങള്‍ക്ക് നടുവിലുള്ള പഠനം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുന്നു. കെട്ടിട നിര്‍മാണമാകട്ടെ ഒച്ചിഴയുന്ന വേഗത്തിലും. പണി പൂര്‍ത്തിയാകാന്‍ ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.