വരുമോ, റോഡ് ആംബുലന്‍സ്

കല്‍പറ്റ: ജില്ലയില്‍ റോഡ് ആംബുലന്‍സ് സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു മാസം മുമ്പ് ജില്ലാ വികസനസമിതി യോഗത്തില്‍ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്നോട്ടുവെച്ച ആശയത്തിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന്‍െറ പ്രായോഗികതയെക്കുറിച്ച് പരിശോധിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ കലക്ടര്‍ക്ക് യോഗത്തില്‍തന്നെ മറുപടിനല്‍കുകയും ചെയ്തു. ഹൈറേഞ്ച് ജില്ലയായ വയനാട്ടില്‍ ഗ്രാമീണറോഡുകള്‍ കുണ്ടും കുഴിയുമായിക്കിടക്കുന്ന പശ്ചാത്തലത്തില്‍ റോഡ് ആംബുലന്‍സ് സംവിധാനം ഏറെ സൗകര്യപ്രദമാവുമെന്നായിരുന്നു കലക്ടറുടെ നിര്‍ദേശം. റോഡില്‍ ഗട്ടറുകള്‍ രൂപപ്പെടുന്നതിനനുസരിച്ച് ഉടന്‍ അറ്റകുറ്റപ്പണി നടത്താനുള്ള സജ്ജീകരണങ്ങള്‍ സംവിധാനിച്ച പ്രത്യേക വാഹനങ്ങളാണ് റോഡ് ആംബുലന്‍സുകള്‍. എവിടെയെങ്കിലും കുഴിയുണ്ടെങ്കില്‍ ജനങ്ങളുടെ പരാതി സ്വീകരിച്ച് ഉടന്‍ റോഡ് ആംബുലന്‍സ് അവിടെയത്തെി റിപ്പയര്‍ നടത്തും. മഴയത്തെുംമുമ്പേ ഈ സംവിധാനം ജില്ലയില്‍ പ്രവര്‍ത്തനക്ഷമമാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. കലക്ടറുടെ നിര്‍ദേശത്തിനുപിന്നാലെ ഇതിന്‍െറ സാധ്യതയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്‍റ് എന്‍ജിനീയര്‍ മധുമതി ‘മാധ്യമ’ത്തോട് പറഞ്ഞു. റോഡ് ആംബുലന്‍സ് സജ്ജമാക്കുന്ന ബിഹാറിലെ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു. അവരുടെ ഇന്‍വോയിസ് അയച്ചുതന്നിട്ടുണ്ട്. ഇത് കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. വയനാട്ടില്‍ റോഡ് ആംബുലന്‍സ് സംവിധാനിക്കുന്നതിന്‍െറ സാധ്യതകളാണ് പ്രാഥമികമായി ആലോചിക്കുന്നത്. പി.ഡബ്ള്യൂ.ഡി ഇതിനായി ഫണ്ട് വകയിരുത്തിയിട്ടില്ളെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.