നാടകോത്സവം: ലാഭവിഹിതം ദുരിതാശ്വാസത്തിന്

സുല്‍ത്താന്‍ ബത്തേരി: നാടകോത്സവത്തിലെ ആദ്യ നാടകത്തിന്‍െറ ലാഭവിഹിതമായ 25,000 രൂപ ബത്തേരി നഗരസഭാ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ് മാതൃകയായി. മാറാരോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ‘പള്‍സ്’ എന്ന പേരില്‍ സംഘടന രൂപവത്കരിച്ച് കേരള അക്കാദമി രംഗത്തുവരുകയായിരുന്നു. മികച്ച നാടകങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതോടൊപ്പം അശരണര്‍ക്ക് ആശ്വാസമാകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടകോത്സവം സംഘടിപ്പിച്ചത്. മാര്‍ച്ച് 13ന് തൃശൂര്‍ സദ്ഗമയയുടെ ‘കോങ്കണ്ണന്‍’, ഏപ്രില്‍ എട്ടിന് കൊല്ലം അസീസിയുടെ ‘ഒറ്റമരത്തണല്‍’, മേയ് എട്ടിന് കാഞ്ഞിരപ്പള്ളി അമലയുടെ ‘നീതിസാഗരം’ എന്നീ സൂപ്പര്‍ ഹിറ്റ് നാടകങ്ങള്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുണ്ട്. കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ് മാനേജിങ് ഡയറക്ടര്‍ ജേക്കബ് സി. വര്‍ക്കി, ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന് ഫണ്ട് കൈമാറി. പ്രിന്‍സിപ്പല്‍ ഗ്രേസി ജേക്കബ്, ടി.എല്‍. സാബു, എന്‍.എം. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.