യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ഉടക്കിത്തന്നെ

കല്‍പറ്റ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളെ അണിനിരത്തി ആവേശകരമായ രീതിയില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങിനില്‍ക്കുമ്പോഴും പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-എം ഉടക്കിത്തന്നെ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുപിന്നാലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ നിര്‍ണായക വോട്ട് ഇടതുമുന്നണി ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് മറിച്ചുചെയ്ത് ഭരണം എല്‍.ഡി.എഫിനു സമ്മാനിച്ച കേരള കോണ്‍ഗ്രസ്, മുന്നണിമര്യാദ ലംഘിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കെതിരെ രംഗത്തിറങ്ങിയിരുന്നു. ബത്തേരിയിലെ കേരള കോണ്‍ഗ്രസ് ഓഫിസ് പോലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ സൗന്ദര്യപ്പിണക്കമാണ് ഇതുവരെ രഞ്ജിപ്പിലത്തൊതെ നില്‍ക്കുന്നത്. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം നടത്തിയ ജില്ലാ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ കേരള കോണ്‍ഗ്രസ്-എം നേതാക്കളാരും പങ്കെടുക്കാതിരുന്നത് ഇതിന്‍െറ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. സ്ഥലത്തുണ്ടായിട്ടും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ ചടങ്ങിനത്തെിയില്ല. ഉത്തരവാദപ്പെട്ട മറ്റു പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ മാറിനിന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളെ പലയിടത്തും കാലുവാരിയ കോണ്‍ഗ്രസിന് ഷോക് ട്രീറ്റ്മെന്‍റ് നല്‍കുന്നതിന്‍െറ ഭാഗമായാണ് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് മറിച്ചു ചെയ്തതെന്നാണ് അന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പാര്‍ട്ടി നേതാവ് കെ.എം. മാണി മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന സാഹചര്യവും അത്തരമൊരു നിലപാടിന് ആക്കംകൂട്ടി. എന്നാല്‍, അതിനുശേഷം ജില്ലയിലെ യു.ഡി.എഫില്‍ തങ്ങള്‍ക്ക് മാന്യമായ പരിഗണന കിട്ടുന്നില്ളെന്നും മുന്നണിയിലെ പ്രമുഖ കക്ഷികളിലൊന്നായ തങ്ങളോട് മുഖ്യകക്ഷികളായ കോണ്‍ഗ്രസും ലീഗും കൂടിയാലോചനകളൊന്നും നടത്തുന്നില്ളെന്നുമുള്ള പരിഭവമാണ് ജില്ലാ നേതൃത്വത്തിനെന്നറിയുന്നു. യു.ഡി.എഫിന്‍െറ ഭാഗമാണ് തങ്ങളെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥി ആരായാലും അവര്‍ക്ക് വോട്ടുചെയ്യുമെന്നാണ് ചില നേതാക്കളുടെ പ്രതികരണം. അതേസമയം, കഴിഞ്ഞകാലങ്ങളിലേതുപോലെ മുന്നണിയില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന രീതി ഇക്കുറി വേണ്ടെന്ന നിലപാടിനാണ് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. കെ.എം. മാണി അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനത്തെുന്ന സമയത്ത് പേരിന് അതില്‍ പങ്കാളികളാകുമെന്നതൊഴിച്ചാല്‍ സജീവ പ്രചാരണ പരിപാടികളില്‍നിന്ന് മാറിനില്‍ക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നീക്കം. പുല്‍പള്ളി മേഖലയിലാണ് ജില്ലയില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ളത്. ഇവിടെയെല്ലാം പഞ്ചായത്ത് തലത്തിലടക്കം കോണ്‍ഗ്രസുമായി പാര്‍ട്ടി മാനസികമായി അകന്നുനില്‍ക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനത്തില്‍ തുടങ്ങിയ തര്‍ക്കമാണ് പിന്നീട് വികസിച്ച് ഇവ്വിധമത്തെി നില്‍ക്കുന്നത്. ഭിന്നിപ്പ് രൂക്ഷമായിട്ടും യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ ഇതുവരെ വിഷയത്തില്‍ സജീവമായി ഇടപെട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.