കാട്ടാനകളെ പ്രതിരോധിക്കാന്‍ ചെമ്പകകൊല്ലിയില്‍ കിടങ്ങ് നിര്‍മിക്കുന്നു

ഗൂഡല്ലൂര്‍: മുതുമല കടുവാസങ്കേതത്തോട് തൊട്ടുക്കിടക്കുന്ന ചെമ്പകക്കൊല്ലി ഗ്രാമമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ കിടങ്ങ് നിര്‍മിക്കാന്‍ വനപാലകര്‍ നടപടി സ്വീകരിച്ചു. ദേവര്‍ഷോല പഞ്ചായത്തില്‍പ്പെട്ട ബോസ്പാറയില്‍നിന്ന് ചെമ്പകക്കൊല്ലി വരെ കിടങ്ങുണ്ട്. എന്നാല്‍, പ്രതിരോധം തീര്‍ക്കാത്ത ഭാഗങ്ങളിലേക്ക് കാട്ടാനകള്‍ ഭീഷണിയായതോടെയാണ് ചെമ്പകകൊല്ലി മുതല്‍ വിലങ്ങൂര്‍വരെ 20.10 ലക്ഷം രൂപ ചെലവിട്ട് കിടങ്ങ് കീറുന്നത്. മണ്ണുമാന്തിയന്ത്രത്തിന്‍െറ സഹായത്തോടെയാണ് കിടങ്ങൊരുക്കുന്നത്. ഇതോടെ വിലങ്ങൂര്‍, അവുണ്ടേല്‍, മേഫീല്‍ഡ്, കൊട്ടായ്മട്ടം, ദേവന്‍, ചെമ്പകക്കൊല്ലി ഭാഗങ്ങളില്‍ കാട്ടാനശല്യം കുറയുമെന്ന് വനപാലകര്‍ അറിയിച്ചു. അതേസമയം, കിടങ്ങുകീറുന്നത് കാട്ടാനകള്‍ വരാത്തവിധം കൂടുതല്‍ ആഴത്തിലും വീതികൂട്ടിയും വേണമെന്ന ആവശ്യം ശക്തമായി. അല്ലാത്തപക്ഷം കിടങ്ങിലേക്ക് മണ്ണുതള്ളിയിട്ട് കാട്ടാനകള്‍ ഗ്രാമത്തിലേക്ക് കടക്കുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.