കാട്ടുതീ ബോധവത്കരണ ക്യാമ്പ്

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബേഗൂരില്‍ കാട്ടുതീ ബോധവത്കരണ ക്യാമ്പ് നടത്തി. ഹൈകോടതി ജസ്റ്റിസ് ബാബു മാത്യു പി. തോമസ്, ജില്ലാ ജഡ്ജി ഡോ. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. കോളനിവാസികള്‍ക്ക് മദ്യപാനത്തിന്‍െറയും മയക്കുമരുന്നുകളുടെയും വിപത്തുകളെക്കുറിച്ച് ബോധവത്കരണം നല്‍കി. ആദിവാസി ചൂഷണങ്ങളെക്കുറിച്ചും വിദ്യാഭ്യാസ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ പരിപാലനത്തെക്കുറിച്ചും സംസാരിച്ചു. കാട്ടുനായ്ക്ക വിഭാഗത്തിന്‍െറ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കാടിനോട് കൂടുതല്‍ ഇടപഴകി ജീവിക്കുന്നത് ആദിവാസി സമൂഹമായതിനാല്‍ കാട്ടുതീയെ പ്രതിരോധിക്കാന്‍ സഹായം ലക്ഷ്യമിട്ടാണ് അവര്‍ക്കിടയില്‍ വനം വകുപ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്യാമ്പില്‍ കേരള ജൈവവൈവിധ്യ ബോര്‍ഡ് പ്രോജക്ട് ഫെലോ എ.ടി. സുധീഷ് ക്ളാസെടുത്തു. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ. ഗോപാലന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഇ. ബൈജുനാഥ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.