കല്‍പറ്റ: ഒരു മാസത്തിലേറെയായി മാനന്തവാടി ബിവറേജ് ഷോപ്പിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന സമരത്തില്‍ നടപടിയില്ലാത്തതിനാല്‍ ബുധനാഴ്ച മുതല്‍ ബിവറേജ് ഷോപ്പ് ഉപരോധ സമരം നടത്തുമെന്ന് കേരള ആദിവാസി ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദിവാസികളെ മദ്യത്തിന് അടിമകളാക്കുന്ന ബിവറേജ് ഷോപ്പ് അടച്ചുപൂട്ടണമെന്നാണ് ആവശ്യം. നിലവില്‍ സത്യഗ്രഹ സമരമാണ് നടത്തുന്നത്. തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുതല്‍ ഷോപ്പ് തുറക്കാനനുവദിക്കാത്ത രൂപത്തില്‍ സമരം തുടങ്ങുക. സമരത്തിനെതിരെ കുപ്രചാരണം നടത്തുകയാണ് ചിലര്‍. തങ്ങള്‍ സ്വന്തം നിലക്കുതന്നെയാണ് സമരം നടത്തുന്നത്. ആവശ്യമെങ്കില്‍ കര്‍ണാടക അതിര്‍ത്തിയിലെ മദ്യഷാപ്പിനെതിരെയും സമരം തുടങ്ങും. ആദിവാസികളുടെ വികസന പദ്ധതികള്‍ മറ്റുള്ളവര്‍ ചൂഷണംചെയ്യുന്നത് ഒഴിവാക്കാനും ആദിവാസി പീഡനം തടയാനും ‘പെസ’ നിയമം ഉടന്‍ നടപ്പാക്കണം. ഫോറം ജില്ലാ പ്രസിഡന്‍റ് ശ്രീജിത്ത് മുണ്ടേരി, രാജഗോപാല്‍ മുള്ളന്തറ, മാക്കമ്മ പയ്യമ്പള്ളി, പ്രസീത വഞ്ഞോട്, വെള്ള പയ്യമ്പള്ളി, സജിത പുതിയിടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.