പരാതികള്‍ക്ക് പുല്ലുവില: എട്ടേനാല്‍ ടൗണിലെ നടപ്പാതകള്‍ വാഹനങ്ങള്‍ കൈയടക്കുന്നു

വെള്ളമുണ്ട: ടൗണില്‍ വാഹനങ്ങള്‍ നടപ്പാതകള്‍ കൈയടക്കി പാര്‍ക്കുചെയ്യുന്നു. എട്ടേനാല്‍ ടൗണിലെ സ്കൂള്‍ റോഡിലെ ഫുട്പാത്താണ് കാലങ്ങളായി സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുന്നത്. ചെറുതും വലുതുമായ വാഹനങ്ങള്‍ രാവിലെ മുതല്‍ ഇവിടെ നിര്‍ത്തിയിടുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വന്നിറങ്ങുന്ന ടൗണാണിത്. വെള്ളമുണ്ട എ.യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ സ്കൂളുകളിലത്തൊന്‍ ആശ്രയിക്കുന്ന റോഡും ഫുട്പാത്തുമാണിത്. അരക്കോടി രൂപ മുടക്കി നവീകരിച്ച ഫുട്പാത്ത് വാഹന പാര്‍ക്കിങ്ങിന് മാത്രമാണ് ഇന്ന് ഉപയോഗിക്കുന്നത്. ഒരുവശത്ത് ഫുട്പാത്തും മറുവശത്ത് ഓട്ടോസ്റ്റാന്‍റും ആയതിനാല്‍ ഇടുങ്ങിയ റോഡില്‍ വളരെ പ്രയാസപ്പെട്ടാണ് വിദ്യാര്‍ഥികളടക്കം സഞ്ചരിക്കുന്നത്. കാല്‍നടയാത്ര കൂടി റോഡിലായതിനാല്‍ ഗതാഗത തടസ്സവും പതിവാണ്. ഗ്രാമപഞ്ചായത്ത് ഇടപെട്ട് സ്കൂള്‍ റോഡിലെ ഫുട്പാത്തിലെ കൈയേറ്റം ഒഴിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.