മാനന്തവാടി: ആദിവാസികള്‍ക്കായി നിര്‍മിച്ചുനല്‍കിയ വീടുകള്‍ നിര്‍മാണത്തിലെ അപാകതമൂലം ചോര്‍ന്നൊലിക്കുന്നു. മാനന്തവാടി നഗരസഭാ പരിധിയിലെ വരടിമൂല കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് കരാറുകാരന്‍െറ അനാസ്ഥമൂലം ദുരിതം പേറുന്നത്. രണ്ടു വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയ ഏഴു വീടുകളാണ് മഴ തുടങ്ങിയതോടെ ചോര്‍ന്നൊലിക്കുന്നത്. കോളനിയിലെ കൊയപ്പ, കാഞ്ചി, ശാന്ത, സിന്ധു എന്നിവരുടെ വീട്ടില്‍ വെള്ളം കയറി. ചില വീടുകളുടെ മേല്‍ക്കൂരയില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും കനത്ത കാറ്റില്‍ ഇവ പാറി വീടിനുള്ളിലേക്ക് വെള്ളം എത്തുകയാണ്. 17 വീടുകളാണ് വരടിമൂല കോളനിയിലുള്ളത്. പഴയ വീടുകളില്‍ ചോര്‍ച്ച താരതമ്യേന കുറവാണ്. എന്നാല്‍, പട്ടികവര്‍ഗ വകുപ്പിന്‍െറ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയാണ് ചോര്‍ന്നോലിക്കുന്നത്. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ നിലവാരമില്ലാത്ത മണല്‍ ഉപയോഗിച്ചതാണ് ചോര്‍ച്ചക്ക് കാരണം. ഭൂരിഭാഗം വീടുകളും കരാറുകാരാണ് നിര്‍മിച്ചത്. പ്രവൃത്തി പൂര്‍ത്തിയാകുംമുമ്പേ പണം കൈപ്പറ്റി ഇവര്‍ സ്ഥലംവിട്ടതായും ആരോപണമുണ്ട്. കാലവര്‍ഷം കനത്തതോടെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യാന്‍പോലും പറ്റാത്ത രീതിയില്‍ ചോര്‍ന്നൊലിക്കുകയാണ്. വീടുകള്‍ നിര്‍മിക്കുന്ന സമയത്ത് വേണ്ടത്ര പരിശോധനകള്‍ നടത്താതെ ഫണ്ട് കൈമാറുന്നതാണ് അപാകതകള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉദ്യോഗസ്ഥരമായുള്ള കൂട്ടുകെട്ടുമൂലം കരാറുകാര്‍ കൃത്യമായി പണം കൈപ്പറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.