പനമരം പുഴ നിറഞ്ഞു; നിരവധി പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

പനമരം: കനത്ത മഴയത്തെുടര്‍ന്ന് പനമരം പുഴ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഇതോടെ നിരവധി പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുഴയോരത്തെ കുടിലുകള്‍ ഏതു നിമിഷവും പുഴ എടുക്കാവുന്ന സ്ഥിതിയിലാണ്. കുളത്താറ, മാതോത്തുപൊയില്‍, മാത്തൂര്‍വയല്‍, പരക്കുനി എന്നിവിടങ്ങളൊക്കെ ഏതു നിമിഷവും വെള്ളത്തിനടിയിലാകാം. മാതോത്തുപൊയില്‍, കാക്കത്തോട്, വടോച്ചാല്‍ എന്നിവിടങ്ങളിലാണ് വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. പുഴയോരത്ത് നൂറുകണക്കിന് കുടുംബങ്ങളുണ്ട്. വരദൂര്‍ ഭാഗത്തുകൂടി പനമരത്തത്തെുന്ന ചെറുപുഴ ബുധനാഴ്ച വൈകീട്ടോടെ ഏതാനും ഭാഗത്ത് കരകവിഞ്ഞു. ചീക്കല്ലൂര്‍, കാവടം, മാത്തൂര്‍വയല്‍ എന്നിവിടങ്ങളിലെ നിരവധി ഏക്കര്‍ നെല്‍വയല്‍ വെള്ളത്തിനടിയിലായി. മഴ തുടര്‍ന്നാല്‍ 200ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. സാധാരണ മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നത് പനമരം ഹൈസ്കൂളിനോടനുബന്ധിച്ചുള്ള ആശ്വാസകേന്ദ്രമായിരുന്നു. ഇത്തവണ ആശ്വാസ കേന്ദ്രത്തിന് പകരം മറ്റിടങ്ങള്‍ കണ്ടത്തൊനുള്ള ശ്രമത്തിലാണ് റവന്യൂ അധികൃതര്‍. കഴിഞ്ഞ വര്‍ഷം ആശ്വാസകേന്ദ്രം പൊളിച്ച് അവിടെ ഹൈസ്കൂള്‍ കെട്ടിടം പണിതു. പുഴ നിറയുന്നതോടെ പനമരത്ത് മീന്‍പിടിത്തം സജീവമാകാറുണ്ട്. അശാസ്ത്രീയമായ മീന്‍പിടിത്തം എല്ലാ വര്‍ഷവും അപകടങ്ങള്‍ക്കിടയാക്കുന്നതും പതിവാണ്. പുഴയോരത്തിരുന്നുള്ള ചൂണ്ടയിടലും കൊട്ടത്തോണിയാത്രയും അപകടക്കെണിയാകുന്നു. ഇത്തവണയും ഇതിന് മാറ്റമില്ല. പൂതാടി പഞ്ചായത്തിലെ കോളേരി, കേണിച്ചിറ-താഴത്തങ്ങാടി വഴി പനമരം പഞ്ചായത്തിലത്തെുന്ന നരസിപ്പുഴ ബുധനാഴ്ച വൈകീട്ടോടെ കരകവിഞ്ഞു. കേണിച്ചിറ താഴത്തങ്ങാടിയില്‍ പുഴ തടയണപ്പാലത്തില്‍ മുട്ടിയാണ് ഒഴുകുന്നത്. മഴ തുടര്‍ന്നാല്‍ കേണിച്ചിറ-പുല്‍പള്ളി റോഡില്‍ ഗതാഗതം തടസ്സപ്പെടും. വെള്ളമുണ്ട: പുഴയും തോടുകളും നിറഞ്ഞുകവിഞ്ഞതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസത്തെ മഴയില്‍ വെള്ളം പൊങ്ങിയത്. പാലയാണ, വാരാമ്പറ്റ, നിരവില്‍ പുഴ, കുഞ്ഞോം, മട്ടിലയം, മൊതക്കര പ്രദേശങ്ങളില്‍ ഗ്രാമീണ പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങുമെന്ന അവസ്ഥയാണ്. പാലങ്ങള്‍ മുങ്ങിയാല്‍ ഗ്രാമീണ റോഡുകളില്‍ ഗതാഗതം മുടങ്ങും. മുന്‍ വര്‍ഷങ്ങളിലും ഈ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുഴയരികില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളും നിറഞ്ഞുകവിയുന്ന പുഴയിലെ വെള്ളത്തിനു മുന്നില്‍ ആശങ്കയിലാണ്. ഓരോ വര്‍ഷവും വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ ഉടന്‍ പരിഹാരമുണ്ടാവുമെന്ന് അധികൃതര്‍ പറയാറുണ്ടെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.