കേളകം/പേരാവൂര്‍: നിടുംപൊയില്‍ -മാനന്തവാടി ചുരം റോഡില്‍ 29ാം മൈലിന് സമീപം വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ചുരം റോഡിലെ 28ാം മൈല്‍, 29ാം മൈല്‍, ചന്ദനത്തോട് ഭാഗങ്ങളിലാണ് മണ്‍തിട്ടകള്‍ ഇടിഞ്ഞുവീണത്. വന്‍ പാറകൂട്ടം റോഡിലേക്ക് പതിച്ചതോടെ മണ്ണും കല്ലും കൊണ്ട് റോഡ് നിറഞ്ഞു. സംഭവസമയത്ത് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡില്‍ പതിച്ച മരങ്ങളും മണ്ണും പാറകളും നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വടകര ചുരം ഡിവിഷന്‍ അധികൃതര്‍ രംഗത്തത്തെിയിരുന്നു. നിരവധി മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പര്‍ ലോറികളും ഉപയോഗിച്ച് നടത്തിയ തീവ്ര ശ്രമത്തെ തുടര്‍ന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്. നിടുംപൊയില്‍ ചുരം റോഡില്‍ ഗതാഗതം നിലച്ചതോടെ -കൊട്ടിയൂര്‍ ചുരം റോഡ് വഴിയാണ് വാഹനങ്ങള്‍ യാത്ര തുടര്‍ന്നത്. കനത്ത മഴയുള്ളതിനാല്‍ മണ്ണിടിച്ചില്‍ ശക്തമാകാനിടയുണ്ടെന്നും വാഹന യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കോതമംഗലത്ത് വാഹനത്തിനു മുകളില്‍ മരം വീണ് പിഞ്ചുകുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഈഭാഗത്തെ ചില മരങ്ങള്‍ മുറിക്കാന്‍ അടയാളപ്പെടുത്തിയിരുന്നെങ്കിലും മിക്കതും ഇപ്പോഴും മുറിച്ച് നീക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.