കല്‍പറ്റ: വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതുമൂലമുള്ള ആള്‍നാശവും സംഘര്‍ഷങ്ങളും കൃഷിനാശവും തടയാന്‍ ജില്ലാതലത്തില്‍ സമഗ്രമായ കര്‍മപദ്ധതി വേണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കൂടിയാലോചക്കായി നോര്‍ത് വയനാട്, കല്‍പറ്റ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാര്‍, വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, നബാര്‍ഡ് എന്നിവരുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കും. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയോ നബാര്‍ഡിന്‍െറയോ ഫണ്ട് ലഭ്യമാക്കണം. ഒരു മാസത്തിനിടെ ജില്ലയില്‍ നാലുപേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ വികസന സമിതി വിഷയം ചര്‍ച്ച ചെയ്തത്. കാടും നാടും ശാസ്ത്രീയമായി വേര്‍തിരിക്കാനുള്ള സമഗ്ര പദ്ധതി വേണമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. തേക്കിന്‍ തോട്ടങ്ങള്‍ ഒഴിവാക്കി അവ സ്വാഭാവിക വനങ്ങളാക്കിയാല്‍ വന്യമൃഗങ്ങള്‍ തീറ്റക്കായി പുറത്തേക്കിറങ്ങുന്ന സാഹചര്യം കുറക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വന്യമൃഗങ്ങള്‍മൂലം പ്രശ്നം ജില്ലയില്‍ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടത്തെി മുന്‍ഗണനാ ക്രമത്തില്‍ മതില്‍ നിര്‍മാണമോ ഉരുക്കുവേലി നിര്‍മാണമോ നടത്തണമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍ദേശിച്ചു. 96 കുടുംബങ്ങള്‍ താമസിക്കുന്ന ചെട്ട്യാലത്തൂര്‍ കോളനിയില്‍ വൈദ്യുതിയത്തെിക്കുന്നതിനായി 2.2 കിലോമീറ്റര്‍ ദൂരം ഹൈടെന്‍ഷന്‍ ലൈന്‍ വലിക്കുന്നതിനായി കെ.എസ്.ഇ.ബിക്ക് വനം വകുപ്പ് അനുമതി നല്‍കാത്ത വിഷയം യോഗം ചര്‍ച്ച ചെയ്തു. 6.2 കിലോ മീറ്ററാണ് ആകെ ലൈന്‍ വലിക്കേണ്ടത്. ഇതില്‍ 2.2 കിലോമീറ്റര്‍ മാത്രമാണ് വനത്തിലൂടെയുള്ളത്. പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിലൂടെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത സ്കൂളുകളില്‍ പ്രവേശം ലഭിക്കാതിരിക്കുമ്പോള്‍ അവര്‍ കൊഴിഞ്ഞുപോവാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് അവര്‍ക്ക് ഇഷ്ടമുള്ള സ്കൂളുകളില്‍ പ്രവേശം നല്‍കാന്‍ ഓണ്‍ സ്പോട്ട് അഡ്മിഷന്‍ കൊടുക്കണമെന്ന് സര്‍ക്കാറിലേക്ക് ശിപാര്‍ശ ചെയ്യാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. പട്ടികവര്‍ഗ കോളനികളിലെ വീടുകളുടെ ചോര്‍ച്ച തടയാന്‍ രണ്ടുകോടി രൂപ അനുവദിച്ചതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ വാണിദാസ് യോഗത്തെ അറിയിച്ചു. പാതയോരങ്ങളില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വന്‍മരങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച് റവന്യൂ, വനം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തസംഘം തിങ്കളാഴ്ച പരിശോധന നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള മരങ്ങളുടെ അപകട ഭീഷണി ഒഴിവാക്കാത്തപക്ഷം അപായമുണ്ടായാല്‍ അതത് വകുപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്‍കി. ചേകാടി പാലം അപ്രോച് റോഡ് സമയപരിധി വെച്ച് പെട്ടെന്ന് കമീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദേശം നല്‍കി. ബത്തേരി ബൈപാസ് റോഡിന്‍െറ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തെ അറിയിച്ചു. പ്രധാന്‍മന്ത്രി ഗ്രാമ സഠക് യോജന പദ്ധതിയില്‍ നേരത്തെ ടെന്‍ഡര്‍ ചെയ്തതും പിന്നീട് കരാറുകാര്‍ ഒഴിവാക്കിയതുമായ റോഡുകള്‍ കണ്ടത്തെി അവക്ക് ബജറ്റില്‍ തുക പാസാക്കിയാല്‍ നിര്‍മാണം ഏറ്റെടുക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പൂര്‍ത്തീകരിക്കാത്ത ടൂറിസം പദ്ധതികളുടെ ഏജന്‍സികളെ കണ്ടത്തെി അവയുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. വനസംരക്ഷണ സമിതികളുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ വരുമാനത്തിന്‍െറ കണക്ക് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.സ്വകാര്യ ബസുകള്‍ നടത്തുന്ന മിന്നല്‍സമരം അനുവദിക്കാന്‍ കഴിയില്ളെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഓട്ടോയിലോ മറ്റേതെങ്കിലും വാഹനത്തിലോ അനധികൃത മദ്യക്കടത്ത് കണ്ടാല്‍ വാഹനത്തിന്‍െറ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും അടിയന്തരമായി റദ്ദാക്കാന്‍ കലക്ടര്‍ ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. മിലേനിയം അലയന്‍സ് അവാര്‍ഡും ഡി.എസ്.ഡി ലോക്ക്ഹീഡ് അവാര്‍ഡും നേടിയ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റിയിലെ അസി. പ്രഫ. ഡോ. ജോണ്‍ അബ്രഹാമിനെ യോഗത്തില്‍ ആദരിച്ചു. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കറവയന്ത്രം, കോഴിയിറച്ചി അവശിഷ്ടങ്ങളില്‍നിന്ന് ബയോഡീസല്‍ എന്നിവയാണ് ജോണ്‍ അബ്രഹാമിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, എം.പിയുടെ പ്രതിനിധി കെ.എല്‍. പൗലോസ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.