ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിക്കൂരകളില്‍ ഒമ്പത് ആദിവാസി കുടുംബങ്ങള്‍

സുല്‍ത്താന്‍ ബത്തേരി: സ്വയം സന്നദ്ധ പുനരധിവാസത്തിന്‍െറ ഭാഗമായി അമ്മവയലില്‍നിന്ന് പള്ളിവയലിലേക്ക് മാറ്റിത്താമസിപ്പിച്ച ഒമ്പത് കാട്ടുനായ്ക്ക കുടുംബങ്ങള്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിക്കൂരകളില്‍ ജീവിതം തള്ളിനീക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ഈ മഴക്കാലത്തും ഇതേ കൂരകളില്‍തന്നെ കഴിഞ്ഞുകൂടാനാണ് വിധി. പുനരധിവാസത്തിന്‍െറ ഭാഗമായി പത്തുലക്ഷം രൂപയാണ് സ്ഥലം വാങ്ങിക്കുന്നതിന് ലഭിച്ചത്. പണമുപയോഗിച്ച് 40 സെന്‍റ് വയലും 60 സെന്‍റ് കരയും വാങ്ങി. എന്നാല്‍, വീടു വെക്കുന്നതിന് പണം അനുവദിച്ചിരുന്നില്ല. അമ്മവയലിലുണ്ടായിരുന്ന വീട് പൊളിച്ച ഇഷ്ടികയും ഷീറ്റുമെല്ലാം ഉപയോഗിച്ചാണ് പള്ളിവയലില്‍ ഷെഡ് നിര്‍മിച്ചത്. അഞ്ച് അംഗങ്ങള്‍ വരെ ഒരു ഷെഡിനുള്ളില്‍ താമസിക്കുന്നുണ്ട്. ട്രൈബല്‍ വകുപ്പ് ഇവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിന് തറ കെട്ടിയിട്ടു. അതിനുശേഷം ആരെയും ഈ വഴിക്ക് കണ്ടില്ളെന്ന് ഇവിടെ താമസിക്കുന്ന കുള്ളന്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇവര്‍ക്ക് കുടിവെള്ളത്തിനുള്ള പൈപ്പ് സ്ഥാപിച്ചുനല്‍കിയത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് പണി കിട്ടുന്നത്. ഇതുകൊണ്ടാണ് ചെലവ് കഴിയുന്നത്. മഴ പെയ്യാന്‍ തുടങ്ങിയതോടെ ഓലയും ഷീറ്റുമെല്ലാം ഉപയോഗിച്ച് ചോര്‍ന്നൊലിക്കാതെ കിടക്കാനുള്ള ശ്രമത്തിലാണ് ഇവിടുള്ള കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.