മഴ കുറവ്; കര്‍ഷകര്‍ ആശങ്കയില്‍

മാനന്തവാടി: ജില്ലയില്‍ കാലവര്‍ഷം ആരംഭിച്ച ശേഷം 230 മി.മീറ്റര്‍ മഴയുടെ കുറവുണ്ടായതായി കണക്കുകള്‍. ജൂണ്‍ ഒന്നു മുതല്‍ 24 വരെ 110 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 271 മി.മീറ്റര്‍ മഴ ലഭിച്ചിരുന്നു. 2015 ജനുവരി മുതല്‍ ജൂണ്‍ വരെ 884 മി.മീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇതുവരെ 654 മി.മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 1739 മി.മീറ്റര്‍ മഴയാണ് ആകെ ലഭിച്ചത്. ഇതേസ്ഥിതി തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷത്തിന്‍െറ പകുതി മഴപോലും ലഭിക്കില്ളെന്ന ആശങ്ക നിലനില്‍ക്കുന്നതായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ വ്യക്തമാക്കി. മഴയുടെ കുറവ് കര്‍ഷകരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. നെല്‍കര്‍ഷകരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ഇതിനോടകം പാടങ്ങള്‍ ഉഴുതുമറിച്ച് ഞാറ് പാകേണ്ട സമയമായി. എന്നാല്‍, പലയിടത്തും പാടങ്ങളില്‍ വെള്ളം ലഭിക്കാത്തതിനാല്‍ ഉഴുതിടാന്‍ പോലും കഴിഞ്ഞിട്ടില്ല. മുമ്പെല്ലാം ചിങ്ങമാസം പിറക്കുന്നതിനു മുമ്പെ വയല്‍പണികള്‍ പൂര്‍ത്തിയാകാറുണ്ട്. ഇത്തവണ കന്നി പിറന്നാലും നാട്ടിപ്പണി തീരില്ളെന്ന അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. മുമ്പ് ഇരിപ്പൂകൃഷി ആയിരുന്നെങ്കില്‍ ഇന്ന് മൂപ്പ് കുറഞ്ഞ നെല്‍വിത്ത് ഉപയോഗിച്ച് ഒറ്റക്കൃഷി മാത്രമാണ് ചെയ്യുന്നത്. തൊഴിലാളി ക്ഷാമവും കൂലി വര്‍ധനവും കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. മഴ കുറവ് ഇഞ്ചി, കുരുമുളക് കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇഞ്ചിക്ക് വളമിടേണ്ട സമയത്ത് മഴ ലഭിക്കാത്തതിനാല്‍ വൈകിയാണ് പലരും വളമിട്ടത്. ഇത് വിളവിനെ സാരമായി ബാധിക്കും. കുരുമുളകിന്‍െറ പരാഗണം യഥാസമയം നടന്നാലേ ഉല്‍പാദനം നടക്കൂ. പരാഗണം നടക്കണമെങ്കില്‍ ശക്തമായ മഴ ആവശ്യമാണ്. നേന്ത്രവാഴ കൃഷിക്കാര്‍ക്ക് മാത്രമാണ് കാലവര്‍ഷം ശക്തമാകാത്തത് ആശ്വാസമേകുന്നത്. ശക്തമായ കാറ്റടിച്ചാല്‍ വാഴകള്‍ നിലംപൊത്തും. ഇന്നത്തെ വിലയനുസരിച്ച് വാഴ നശിച്ചാല്‍ കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാകും. ഇനിയുള്ള രണ്ടുമാസം നല്ല മഴ പെയ്താലേ വയനാട്ടുകാര്‍ക്ക് കുടിവെള്ളമെങ്കിലും മുട്ടില്ലാതെ ലഭിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.