വെള്ളമുണ്ട: അര്‍ബുദം ബാധിച്ച് ഒറ്റപ്പെട്ടുപോയ കര്‍ഷകത്തൊഴിലാളിയായ മധ്യവയസ്കന്‍ ചികിത്സാസഹായം തേടുന്നു. മൊതക്കര മാനിയില്‍ ഒറ്റമുറിയില്‍ ബന്ധുക്കളാരുമില്ലാതെ തളര്‍ന്നിരിക്കുന്ന പോഴത്തിങ്കല്‍ ഇമ്മാനുവലാണ് ഉദാരമതികളുടെ കരുണ തേടുന്നത്. ഈ മറുനാട്ടുകാരനെ ചികിത്സിക്കാനുള്ള പണം കണ്ടത്തൊനുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍. 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൂലിപ്പണിയുമായി ഇമ്മാനുവല്‍ വയനാടിന്‍െറ ചുരം കയറിയത്. പ്രായം വകവെക്കാതെ കൂലിപ്പണിയെടുത്ത് ആര്‍ക്കും ബാധ്യതയാവാതെയായിരുന്നു ഇക്കാലം വരെയും ഇയാളുടെ ഉപജീവനം. ഇതിനിടയിലാണ് അര്‍ബുദം ഇമ്മാനുവലിനെ അവശനാക്കുന്നത്. രോഗം രണ്ടാം ഘട്ടം പിന്നിട്ടതിനാല്‍ ഇനിയുള്ള ചികിത്സ ചെലവേറിയതാണ്. റേഡിയേഷനടക്കം ലഭ്യമാക്കണം. വിദഗ്ധ ചികിത്സക്ക് മറ്റ് ആശുപത്രികള്‍ തേടണം. ഇതിനെല്ലാം വന്‍തുകതന്നെ വേണം. സര്‍ക്കാറില്‍നിന്ന് സാമ്പത്തിക സഹായം ഒന്നും ലഭിച്ചിട്ടില്ല. മറ്റെവിടേക്കും ഇയാള്‍ക്ക് പോകാനും ഇടമില്ല. ഈ അവസ്ഥയില്‍ പലരില്‍നിന്ന് കിട്ടുന്ന സഹായം മാത്രമാണ് ഇനി ആശ്രയം. നിത്യചെലവിനും ഒരു നേരത്തെ ഭക്ഷണത്തിനും മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ഇമ്മാനുവലിന്‍െറ ചികിത്സാഫണ്ട് സ്വരൂപിക്കുന്നതിന് എ. ശശിധരന്‍, പാര്‍വതി ഹൗസ്, കൊട്ടാരക്കുന്ന് പി.ഒ-670731 കണ്‍വീനറായും കെ.പി. രാജന്‍, കൊമ്പന്‍പെയില്‍ ഹൗസ്, കൊട്ടാരക്കുന്ന് പി.ഒ-670731 രക്ഷാധികാരിയായും 11 അംഗ കമ്മിറ്റി രൂപവത്കരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് വെള്ളമുണ്ട ശാഖയില്‍ 40411101014374 (ഐ.എഫ്.എസ് കോഡ് 0040411) നമ്പര്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.