മേപ്പാടി: മലമാനിനെ വേട്ടയാടിക്കൊന്ന് ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ വീട്ടുടമ താഞ്ഞിലോട് സ്വദേശി വെള്ളത്തൂര്‍ മുഹമ്മദ് (53), മകന്‍ ലത്തീഫ് (29) എന്നിവര്‍ അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രിയില്‍ ഇവര്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഹരിചന്ദ്രനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ഉള്‍പ്പെട്ട മൂന്നുപേരെ കൂടി പിടികിട്ടാനുണ്ട്. 12ാം നമ്പര്‍ സ്വദേശി നാസര്‍, ചുളിക്ക സ്വദേശി സെയ്തലവി, മീനാക്ഷി എസ്റ്റേറ്റിലെ മുരുകന്‍ എന്നിവരെയാണ് പിടികിട്ടാനുള്ളത്. ഇവര്‍ ഒളിവിലാണ്. നാസറിന്‍െറ തോക്കുപയോഗിച്ച് ജൂണ്‍ മൂന്നിന് രാത്രി ഇവര്‍ പെണ്‍ മലമാനിനെ വെടിവെച്ചുകൊന്ന് മാംസം പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. മാനിന്‍െറ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജൂണ്‍ നാലിനാണ് പ്രതി മുഹമ്മദിന്‍െറ വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച എട്ടുകിലോ മാനിറച്ചി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ഹരിചന്ദ്രന്‍, മുണ്ടകൈ സെക്ഷന്‍ ഫോറസ്റ്റര്‍ മോഹന്‍ദാസ്, ഗാര്‍ഡുമാരായ മണി, വി. മനോജ്, സഹദേവന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം നടന്നുവരുകയാണ്. കല്‍പറ്റ സി.ഐ.എം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.