നെല്ലിമുണ്ട പീഡനക്കേസ്: രണ്ടുപേര്‍ റിമാന്‍ഡില്‍

മേപ്പാടി: നെല്ലിമുണ്ടയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേരെ കല്‍പറ്റ സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. നെല്ലിമുണ്ട സ്വദേശികളായ സക്കീര്‍, സിറാജുദ്ദീന്‍ എന്നിവരാണ് റിമാന്‍ഡിലായത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നതായി പറയുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറി സക്കീര്‍ തന്നെ പീഡിപ്പിച്ചതായും പിന്നീട് ഭീഷണിപ്പെടുത്തി സുഹൃത്ത് സിറാജുദ്ദീനും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി വടുവഞ്ചാലിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് വീട്ടമ്മയുടെ പരാതി. ഇതില്‍ മറ്റു ചിലര്‍കൂടി പങ്കാളികളായിട്ടുണ്ടെന്നാണ് സൂചന. മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി ലഭിക്കുന്നതും പ്രതികള്‍ കസ്റ്റഡിയിലാകുന്നതും. കൂടുതല്‍ പേര്‍ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടെന്നും ആ നിലക്കുകൂടി അന്വേഷണം നടക്കുന്നതായുമാണ് ലഭിക്കുന്ന സൂചനകള്‍. മറ്റൊരു സ്ത്രീ കൂടി സംഭവത്തിന് പിന്നിലുണ്ടെന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.