പ്രശ്നക്കാരന്‍ കാട്ടാന വീണ്ടും ജനവാസകേന്ദ്രത്തിലത്തെി

കല്ലൂര്‍: ജനവാസ കേന്ദ്രത്തിലിറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തതിനത്തെുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട കാട്ടാന വീണ്ടും ജനവാസകേന്ദ്രത്തിലത്തെി. ഞായറാഴ്ച ഉച്ചക്കാണ് മൂലവയല്‍ സീതിയുടെ മുറ്റത്ത് ആനയെ കണ്ടത്. വീട്ടുമുറ്റത്തെ പ്ളാവില്‍നിന്നും ചക്ക പറിക്കാനുള്ള ശ്രമത്തിലായിരുന്നു ആന. ആളുകള്‍ ബഹളം വെച്ചതിനത്തെുടര്‍ന്ന് ആന പിന്‍വാങ്ങി. ഞായറാഴ്ച രാത്രിയില്‍ തൊട്ടടുത്തുള്ള നബീസയുടെ വീട്ടില്‍ നിന്നും ചക്ക പറിച്ചു. പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെയും ആനയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്തതിനത്തെുടര്‍ന്ന് ആനയുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ആന ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കാതെ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ആന കാട്ടിനുള്ളിലേക്ക് പോയതായും ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.