കടച്ചിക്കുന്ന് കോളനിയിലെ വീടുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശം

കല്‍പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കടച്ചിക്കുന്ന് കോളനിയിലെ വീടുകള്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പട്ടിക വര്‍ഗ കോളനികളിലെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിനുള്ള കോളനിമിത്രം പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥ സംഘം കടച്ചിക്കുന്ന്, പാലചുരം കോളനികള്‍ സന്ദര്‍ശിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് നിര്‍ദേശം. എ.ടി.എസ്.പിയിലുള്‍പ്പെടുത്തി വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന പാലച്ചുരം കോളനിയിലെ പദ്ധതി നിര്‍വഹണ പുരോഗതിയും സംഘം വിലയിരുത്തി. നടപടികള്‍ക്ക് പട്ടികവര്‍ഗ വകുപ്പിനെ ചുമതലപ്പെടുത്തി. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭവന നിര്‍മാണം, മറ്റ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കുമ്പോള്‍ മധ്യവര്‍ത്തികളുടെ ചൂഷണം തടയാന്‍ പ്രത്യേക നടപടി സ്വീകരിക്കും. കടച്ചിക്കുന്ന് കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ പ്രവേശനോത്സവം കലക്ടര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടായ്മയായ സിവില്‍ സര്‍വിസ് പ്രീമിയര്‍ ലീഗിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഡ്രസ് ബാങ്കിന്‍െറ ഉദ്ഘാടനവും ചടങ്ങില്‍ കലക്ടര്‍ നിര്‍വഹിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷഹര്‍ബാന്‍ സൈതലവി, ഡി.എഫ്.ഒ അബ്ദുല്‍ അസീസ്, ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫിസര്‍ സി. ഇസ്മാഈല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ യഹ്യാഖാന്‍ തലക്കല്‍, യമുന, കെ. വിജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹരിഹരന്‍, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.