സുല്‍ത്താന്‍ ബത്തേരി: സഹകരണ ബാങ്കുകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മറിയുന്നത് കോടികള്‍. അടുത്തിടെ ബത്തേരിയില്‍ രണ്ടു ബാങ്കുകളിലേക്ക് നിയമനങ്ങള്‍ നടന്നു. ഈ നിയമനങ്ങള്‍ മുഴുവനും പണം മാത്രം അടിസ്ഥാനമാക്കിയാണ് നടത്തിയതെന്ന് ബാങ്ക് ഭരണസമിതിയിലുള്ളവര്‍ തന്നെ സാക്ഷ്യപ്പെടുത്തി. എന്നാല്‍, പണം വാങ്ങിയാണ് നിയമനങ്ങള്‍ നടത്തിയതെന്ന് തെളിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ബാങ്കുകളിലേക്ക് നിയമനം നടത്തുന്നതിന് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തന്നെയാണ് വിജ്ഞാപനം ഇറക്കി പരീക്ഷ നടത്തുന്നത്. പരീക്ഷയും കൂടിക്കാഴ്ചയുമെല്ലാം കൃത്യമായി നടത്തും. എന്നാല്‍, പരീക്ഷക്കും കൂടിക്കാഴ്ചക്കുമെല്ലാം ഓരോ ഉദ്യോഗാര്‍ഥികള്‍ക്കും എത്രവീതം മാര്‍ക്കു നല്‍കണമെന്ന് ഭരണസമിതി തീരുമാനിക്കും. ബത്തേരി അര്‍ബന്‍ ബാങ്കിലേക്ക് അടുത്തിടെ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുപോലും നിയമനം ലഭിക്കാത്തതിനത്തെുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തത്തെിയത്. 17 പേര്‍ക്കാണ് പുതുതായി നിയമനം നല്‍കിയിരിക്കുന്നത്. ഓരോ ഉദ്യോഗാര്‍ഥിയില്‍നിന്നും 25 മുതല്‍ 30 ലക്ഷം വരെ വാങ്ങിയാണ് നിയമനം നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായിരുന്നു ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്ന് കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്കു മാറ്റുകയായിരുന്നു. കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ഇരുപത്തിമൂന്നോളം പേര്‍ക്കാണ് നിയമനം നല്‍കിയത്. നിയമനങ്ങളില്‍ അഴിമതി നടന്നുവെന്ന് പരാതി നല്‍കിയതിനത്തെുടര്‍ന്ന് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ നിയോഗിച്ച ഡെ. രജിസ്ട്രാര്‍(ക്രെഡിറ്റ്), ഡെ. രജിസ്ട്രാര്‍ (ഇന്‍സ്പെക്ഷന്‍ സെല്‍) എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി തെളിഞ്ഞു. പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ബാങ്ക് നിയമനങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പരാതി നല്‍കിയെങ്കിലും കൃത്യമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നു. ഈ സാഹചര്യത്തില്‍ നിയമനത്തെ സാധൂകരിച്ചുകൊണ്ടായിരിക്കും വിധി വരുന്നതും. സാധാരണക്കാര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും ജോലി ലഭിക്കാതെ വരുന്നതോടെ സഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന് പല കോണുകളിലും നിന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.