സുല്‍ത്താന്‍ ബത്തേരി: ആദിവാസി വിദ്യാര്‍ഥികളെ സ്കൂളുകളിലത്തെിക്കുന്നതിന് നടപ്പാക്കുന്ന ഗോത്രസാരഥി പദ്ധതി മുടങ്ങുമോ എന്ന ആശങ്കയത്തെുടര്‍ന്ന് മാതാപിതാക്കള്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയെ കണ്ടു. മാതമംഗലം സ്കൂളില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനത്തെിയപ്പോഴാണ് മണിമുണ്ട, പിലാക്കാവ് എന്നിവിടങ്ങളില്‍ നിന്നും സ്കൂളിലത്തെുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എം.എല്‍.എയുമായി സംസാരിച്ചത്. അധ്യയന വര്‍ഷത്തിന്‍െറ അവസാന മൂന്നു മാസത്തെ യാത്രാപ്പടി ഇതുവരെ നല്‍കിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് 1.35 കോടി രൂപയോളം ട്രൈബല്‍ വകുപ്പ് ജില്ലയിലെ വിവിധ സ്കൂളുകള്‍ക്കായി നല്‍കാനുണ്ട്. 130 സ്കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. മാതമംഗലം സ്കൂളില്‍ മാത്രം വാഹന ഉടമകള്‍ക്ക് 9,31,20 രൂപ നല്‍കാനുണ്ട്. പണം ലഭിക്കില്ളെന്നായതോടെ സ്കൂളിലെ അധ്യാപകര്‍ തങ്ങളുടെ കൈയില്‍നിന്നും തുക നല്‍കുകയായിരുന്നു. 2009ല്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി പിന്നീട് 2013ല്‍ ട്രൈബല്‍ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. വനപ്രദേശത്തും സ്കൂളില്‍ നിന്നും ഏറെ ദൂരെ താമസിക്കുന്നവര്‍ക്കും വലിയ ആശ്വാസമായിരുന്നു പദ്ധതി. സ്കൂളുകളിലത്തെിപ്പെടാന്‍ കഴിയാത്തതിനാല്‍ നിരവധി ആദിവാസികളാണ് പഠനം നിര്‍ത്തിയത്. ഗോത്രസാരഥി പദ്ധതി ആവിഷ്കരിച്ചതോടെ ഇതിന് ഏറക്കുറെ പരിഹാരം കാണാനായി. എന്നാല്‍, ഫണ്ട് നിലച്ചതോടെ പദ്ധതി ഉപേക്ഷിക്കപ്പെടുമെന്ന സ്ഥിതിയിലാണ്. അധ്യാപകര്‍ ഇനിയും സ്വന്തം കൈയില്‍ നിന്നും പണം മുടക്കി പദ്ധതി നടത്തിക്കൊണ്ടുപോകാനും തയാറല്ല. ഇതോടെ ആശങ്കയിലായിരിക്കുന്നത് നിരവധി ആദിവാസി മാതാപിതാക്കളാണ്. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.