മാനന്തവാടി: വായില്‍ അര്‍ബുദം ബാധിച്ച രോഗികളുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ജില്ലയില്‍ രോഗനിര്‍ണയത്തിനുള്ള സംവിധാനം പേരിന് മാത്രമാണുള്ളത്. 2015ല്‍ 98 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 220 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്തെുകയും ചെയ്തു. 2011ല്‍ 45 പേര്‍ക്ക് രോഗവും 175 പേര്‍ക്ക് ലക്ഷണവും കണ്ടത്തെി. 2012ല്‍ ഇത് യഥാക്രമം 25, 146, 2013ല്‍ 36, 101, 2004ല്‍ 37, 176 എന്നിങ്ങനെയാണ് കണക്ക്. ജില്ലാ ആശുപത്രിയില്‍ മാത്രമാണിപ്പോള്‍ രോഗനിര്‍ണയ സംവിധാനമുള്ളത്. ജില്ലാ ആശുപത്രിയിലെ കണക്ക് മാത്രമാണ് മേല്‍സൂചിപ്പിച്ചത്. ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ കണക്കുകൂടി പരിഗണിച്ചാല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. 2016 ജനുവരി മുതല്‍ മേയ് വരെ 15 പേര്‍ക്ക് രോഗം കണ്ടത്തെിയിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 70 ശതമാനവും ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരാണെന്നതാണ് മറ്റൊരു പ്രത്യേകത. പുകയില ഉല്‍പന്നങ്ങളുടെ അമിത ഉപയോഗമാണ് ഇവരില്‍ കൂടുതലായി രോഗം പിടികൂടാന്‍ കാരണം. വയനാട്ടില്‍ 37 ശതമാനം പേര്‍ക്ക് കഴുത്ത്, തല എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.