പനമരം: നീര്‍വാരം പ്രദേശത്തെ കാട്ടാനശല്യത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം കാടിറങ്ങുന്നു. വിവിധ പ്രദേശങ്ങളിലുള്ളവര്‍ സംഘടിച്ചത്തെി വെള്ളിയാഴ്ച രാവിലെ പനമരം ടൗണില്‍ റോഡ് ഉപരോധിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. നീര്‍വാരം, അഞ്ഞണിക്കുന്ന്, പരിയാരം, അമ്മാനി, കല്ലുവയല്‍, പുഞ്ചവയല്‍, കായക്കുന്ന് പ്രദേശങ്ങളിലുള്ളവരാണ് സമരത്തിനത്തെിയത്. കാട്ടാന കാരണം ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വനം അധികൃതരുടെ അനങ്ങാപ്പാറ നയമാണ് കാട്ടാനകള്‍ സ്ഥിരമായി എത്താന്‍ കാരണം. ഉപരോധം പനമരം പഞ്ചായത്ത് അംഗം പി.ജി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചീങ്കല്ളേല്‍ അപ്പച്ചന്‍, ദാസന്‍, പ്രസന്നന്‍ നീറവാരം, സിബി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.