പുല്‍പള്ളി: വന്യമൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ പ്രക്ഷോഭത്തിനും നിയമ നടപടികള്‍ക്കും രംഗത്തത്തെി. പുല്‍പള്ളി പഞ്ചായത്തിലെ കാപ്പിക്കുന്ന്, മൂഴിമല, വേലിയമ്പം, കണ്ടാമല, ആലൂര്‍ക്കുന്ന്, കുറിച്ചിപ്പറ്റ പ്രദേശങ്ങളില്‍ വനാതിര്‍ത്തിയിലുള്ള കര്‍ഷകരാണ് പ്രക്ഷോഭത്തിനും നിയമനടപടികള്‍ക്കുമായി രംഗത്തത്തെിയത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വനാതിര്‍ത്തിയിലെ കര്‍ഷകരെ ഏകോപിപ്പിച്ച് കര്‍ഷക പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനും വേണ്ടി നിയമനടപടികള്‍ ആരംഭിക്കാനും ശ്രമമാരംഭിച്ചു. ഒന്നാം ഘട്ടമായി ശനിയാഴ്ച രാവിലെ 10ന് പുല്‍പള്ളി റെയ്ഞ്ച് ഓഫിസിന് മുന്നില്‍ കര്‍ഷകര്‍ ധര്‍ണ നടത്തും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ പുല്‍പള്ളി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളും വീടുകളും നശിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ കുടുംബത്തിന്‍െറ അത്താണിയായവര്‍ ഇല്ലാതായതോടെ അനാഥമായ കുടുംബങ്ങളുടെ വേദന ഭരണാധികാരികള്‍ കാണാതെ പോകുകയാണ്. തലമുറകളായി അധ്വാനിച്ച് ഉണ്ടാക്കിയ കാര്‍ഷിക വിളകള്‍ ഒന്നൊന്നായി വന്യമൃഗങ്ങള്‍ നശിപ്പിച്ച് വനാതിര്‍ത്തിയിലെ കൃഷിയിടങ്ങള്‍ തരിശ്ശായി മാറി. വന്യമൃഗങ്ങളുടെ ജീവനും വനത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കോടിക്കണക്കിന് രൂപ മുടക്കുമ്പോള്‍ അവയെ വനത്തിനുള്ളില്‍തന്നെ പാര്‍പ്പിക്കാനുള്ള നടപടിയും അധികൃതര്‍ സ്വീകരിക്കണം. വനത്തോടും വന്യമൃഗങ്ങളോടും കാണിക്കുന്ന താല്‍പര്യത്തിന്‍െറ ഒരംശമെങ്കിലും കര്‍ഷകരോടും കൃഷിയിടങ്ങളോടും സര്‍ക്കാര്‍ കാണിക്കമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വനത്തിന് ഉള്‍ക്കൊള്ളാനാവാത്തവിധം വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ മനസ്സിലാക്കണം. ഒരു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ എത്ര വന്യമൃഗങ്ങള്‍ക്ക് വസിക്കാമെന്നത് സര്‍ക്കാറുകള്‍ വ്യക്തമാക്കണം. വയനാടന്‍ വനത്തിനുള്ളില്‍ വനംവകുപ്പ് നടത്തുന്ന വന്യജീവികളുടെ കണക്കെടുപ്പ് പ്രഹസനമാണ്. യഥാര്‍ഥത്തില്‍ വനത്തിലുള്ള വന്യജീവികളുടെ എണ്ണത്തിന്‍െറ വളരെ കുറവ് മാത്രമേ പുറത്ത് പറയാറുള്ളൂ. നാട്ടില്‍ ജീവിച്ച് നാശനഷ്ടമുണ്ടാകുന്ന ആയിരക്കണക്കിന് കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും എണ്ണം ആരും എടുക്കുന്നില്ല. നിലവില്‍ വനവും വന്യജീവികളെയും സംരക്ഷിക്കാനേ നിയമമുള്ളൂ എന്ന രീതിയിലാണ് സര്‍ക്കാറും ഉദ്യോഗസ്ഥരും പെരുമാറുന്നത്. ഇന്ത്യയിലെ ഓരോ പൗരന്‍െറയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടോ എന്നത് കണ്ടത്തൊന്‍ കോടതിയെ സമീപിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.