ഒരുമാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല

മേപ്പാടി: ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് അസിസ്റ്റന്‍റ് എന്‍ജിനീയറുടെ വ്യാജ ഒപ്പും ഓഫിസ് സീലും ഉപയോഗിച്ച് കരാറുകാരന്‍ പണം തട്ടിയെന്ന കേസിന്‍െറ അന്വേഷണം എങ്ങുമത്തെിയില്ല. ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചനയെങ്കിലും ഒരുമാസം പിന്നിട്ടിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ളെന്ന് ആക്ഷേപം. കരാറുകാര്‍ നിരതദ്രവ്യമായി കെട്ടിവെച്ച ഒമ്പത് ചെക്കുകളില്‍ എന്‍ജനീയറുടെ വ്യാജ ഒപ്പിട്ട് ഓഫിസ് സീലും പതിച്ച് വിവിധ ബാങ്കുകളില്‍ നിന്നായി ഒരുലക്ഷത്തില്‍പരം രൂപ ഒരു കരാറുകാരന്‍ തട്ടിയെടുത്തെന്നാണ് കേസ്. ഇതു സംബന്ധിച്ച് എന്‍ജിനീയര്‍ കഴിഞ്ഞമാസം 18ന് മേപ്പാടി പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. പ്രതികള്‍ നാട്ടിലുണ്ടെങ്കിലും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുവരുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണത്തെ പ്രതികള്‍ സ്വാധീനിച്ചെന്നാണ് ആക്ഷേപമുയരുന്നത്. കേസന്വേഷണത്തിലുള്ള പൊലീസ് അനാസ്ഥ അവസാനിപ്പിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.