മാനന്തവാടി: അരിവാള്‍ രോഗികള്‍ക്കായി വിതരണം ചെയ്യുന്നതിന് കണ്ടത്തെിയ ഭൂമി കൈക്കൂലി ലഭിക്കുന്നതിനായി വൈകിപ്പിച്ച സംഭവത്തില്‍ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍. സബ് കലക്ടര്‍ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് പി.പി. കൃഷ്ണന്‍കുട്ടിയെയാണ് സബ് കലക്ടര്‍ ശീറാം സാംബശിവറാവു സസ്പെന്‍ഡ് ചെയ്തത്. മക്കിയാട് സ്വദേശി ബിജോയ് ഫിലിപ്പിന്‍െറ എട്ട് ഏക്കര്‍ ഭൂമി അനുയോജ്യമെന്ന് കണ്ടത്തെുകയും 16 ലക്ഷം രൂപക്ക് ഏകദേശ ധാരണ ആവുകയും ചെയ്തിരുന്നു. ഈ സമയം സീനിയര്‍ സൂപ്രണ്ട് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് ലഭിക്കാതായതോടെ ആദിവാസി ഐക്യവേദി ജില്ലാ പ്രസിഡന്‍റ് കെ. ബാലനെ കൊണ്ട് പരാതി നല്‍കുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി ബിജോയും സബ് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ സബ് കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയതോടെയാണ് നടപടിയെടുത്തത്. മാനന്തവാടി തഹസില്‍ദാര്‍, ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍, ഹുസൂര്‍ ശിരസ്തദാര്‍ തസ്തികകളിലും ഇയാള്‍ സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.