കൈവരി തകര്‍ന്ന പാലം അപകടാവസ്ഥയില്‍

വെള്ളമുണ്ട: മാനന്തവാടി -കല്ളോടി -മക്കിയാട് റോഡിലെ കൈവരി തകര്‍ന്ന പാലം അപകടാവസ്ഥയില്‍. ദിനേന ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാതയിലാണ് അപകടം പതിയിരിക്കുന്ന ഈ പാലം സ്ഥിതിചെയ്യുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളിലാടി അങ്ങാടിയോടു തൊട്ടടുത്ത വലിയ വളവിലാണ് ഇരുവശങ്ങളിലെയും കൈവരി തകര്‍ന്നുനില്‍ക്കുന്ന പാലം. മാനന്തവാടിയിലേക്കും കുറ്റ്യാടി, കോഴിക്കോട്, ആനക്കാംപൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുന്ന ഈ പാതയിലൂടെ സമയലാഭവും ദൂരക്കുറവുംമൂലം കോഴിക്കോട് ജില്ലയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് ഈ വഴിയാണ്. എത്രയും പെട്ടെന്ന് കൈവരി പണിത് പാലവും റോഡും സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.