കല്‍പറ്റ: ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസിനെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ജില്ലയില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ് രണ്ടുതരം വൈറസുകള്‍ മൂലമാണുണ്ടാകുന്നത്. കോക്സാക്കി വൈറസാണ് കേരളത്തില്‍ സാധാരണ കാണുന്ന അണുബാധക്ക് കാരണം. ശ്വസനത്തിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്. രോഗികള്‍ ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ രോഗാണു അന്തരീക്ഷത്തില്‍ എത്തുന്നു. സാധാരണ ഈ രോഗം ഗുരുതരമല്ല. എന്നാല്‍, എന്‍ററോവൈറസ് വിഭാഗത്തില്‍പെട്ട രോഗാണുമൂലമുള്ള രോഗം ഗുരുതരമായേക്കാം. ഇത് തലച്ചോറ്, ഹൃദയം എന്നിവയെ ബാധിക്കാം, ചിലപ്പോള്‍ മരണംവരെ സംഭവിക്കാം. രോഗാണു നമ്മുടെ ശരീരത്തിലത്തെുന്നത് മലിനജലത്തിലൂടെയാണ്. വിദേശരാജ്യങ്ങളില്‍ എന്‍റോവൈറസ് മൂലമുള്ള അസുഖം മൂലം മരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും നിരവധി പേര്‍ക്ക് സംഭവിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സാധാരണയായി ചൂടുകാലത്താണ് രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍, വയനാട് ജില്ലയില്‍ ജൂണ്‍ മാസത്തില്‍ മാത്രം എണ്‍പതോളം പേര്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു. ആരുടെയും രോഗം ഗുരുതരമല്ല. പതിവിന് വിപരീതമായി മഴക്കാലത്ത് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാനിടയായതാണ് ഇതിനെപ്പറ്റി പഠനം നടത്താന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ചത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ജയേഷിന്‍െറ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്. വയനാട്ടില്‍ അടുത്തകാലത്ത് വ്യാപകമായ കാലാവസ്ഥ വ്യതിയാനം മൂലം എന്‍ററോവൈറസ് ബാധമൂലം രോഗബാധയുണ്ടായാല്‍ ചൂടുകാലത്ത് ഇവക്ക് ജനിതക വ്യതിയാനം സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് കണക്ക് കൂട്ടുന്നു. അങ്ങനെയെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം. കുട്ടികളിലാണ് രോഗം കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ഇത് ബാധിക്കാം. കുമിളകളിലെ സ്രവത്തിലും ആവശ്യമെങ്കില്‍ രക്തം, തൊണ്ടയിലെ സ്രവം എന്നിവയില്‍ വൈറസിനെ വേര്‍തിരിച്ചെടുത്തുള്ള പഠനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. മണിപ്പാല്‍ വൈറോളജി സെന്‍ററിന്‍െറ സാങ്കേതിക സഹായവും ആരോഗ്യവകുപ്പിനുണ്ട്. പഠനവുമായി പൂര്‍ണമായി സഹകരിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.