മാനന്തവാടി: നാലു പതിറ്റാണ്ടായി സ്വന്തമായി വഴിസൗകര്യമില്ലാത്തതിനാല്‍ ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ കഴിയേണ്ടിവന്നിരുന്ന തരുവണ മഴുവന്നൂര്‍ കോളനി നിവാസികള്‍ക്ക് റോഡ് സൗകര്യമൊരുങ്ങുന്നു. ഗ്രാമപഞ്ചായത്തിന്‍െറയും സാമൂഹികപ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് സ്വകാര്യവ്യക്തികള്‍ റോഡിനുവേണ്ടി സൗജന്യമായി സ്ഥലം വിട്ടുനല്‍കാന്‍ തയാറായത്. ഇതോടെ കോളനിയിലെ നാല്‍പതോളം കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലത്തെിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. വെള്ളമുണ്ട പഞ്ചായത്തിലെ പഴക്കമേറിയ പണിയ കോളനികളിലൊന്നാണ് തരുവണ മഴുവന്നൂര്‍ ഇല്ലത്ത് കോളനി. എന്നാല്‍, കോളനിയിലെ വീടുകളിലൊന്നുപോലും വാസയോഗ്യമായതില്ല. എല്ലാം പ്ളാസ്റ്റിക് ഷീറ്റും ഓലയും ഉപയോഗിച്ച് മേഞ്ഞതും അടച്ചുറപ്പില്ലാത്തതും ചുവരുകളില്ലാത്തതുമാണ്. വിവിധ വകുപ്പുകള്‍ വീടനുവദിച്ചാലും നിര്‍മാണച്ചുമതല ഏറ്റെടുക്കാനോ ഏറ്റെടുത്തവ പൂര്‍ത്തിയാക്കാനോ കഴിയാറില്ല. ഇത്തരത്തില്‍ പണിപൂര്‍ത്തിയാകാത്ത നിരവധി വീടുകള്‍ ഈ കോളനിയിലുണ്ട്. മിക്കവയും കരാറുകാര്‍ ഏറ്റെടുത്ത് പാതി വഴിയില്‍ ഉപേക്ഷിച്ചവയാണ്. അഞ്ചും പത്തും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം തുടങ്ങിയവയാണ് മിക്ക വീടുകളും. നിര്‍മാണം പാതിവഴിയില്‍ നിലച്ച വീടിന്‍െറ തറകളില്‍ കൂരകള്‍ കെട്ടി ഉയര്‍ത്തിയാണ് കോളനിയിലെ മുതിര്‍ന്ന അംഗമായ അമ്മിണിയുള്‍പ്പെടെയുള്ളവര്‍ കഴിയുന്നത്. കോളനിനിവാസികളുടേതായി 29 സെന്‍റ് ഭൂമിയാണുള്ളത്. ഇതില്‍ പതിനഞ്ചോളം വീടുകളിലായി ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. നൂറിലധികം അംഗങ്ങളുള്ള കോളനിക്കാര്‍ക്കായി കുടിവെള്ളത്തിന് കിണറില്ല. വയലിനോട് ചേര്‍ന്ന സ്ഥലത്ത് ഇവര്‍ കുഴിച്ച കുഴിയില്‍നിന്നാണ് വെള്ളമെടുക്കുന്നത്. ആള്‍മറയോ ചുറ്റുമതിലോ ഇല്ലാത്തതിനാല്‍ ചുറ്റുഭാഗത്തുനിന്നും ചളിയും അഴുക്കും കിണറിലേക്കിറങ്ങിയിട്ടും മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഈ വെള്ളം തന്നെയാണ് ഇവരുടെ ആശ്രയം. ഒരുവീട്ടില്‍പോലും കക്കൂസ് സൗകര്യങ്ങളില്ല. തുറസ്സായ സ്ഥലങ്ങളും വയലുകളുമാണ് ഇവര്‍ ഇതിന് ആശ്രയിക്കുന്നത്. കോളനിയിലത്തെിപ്പെടാന്‍ റോഡ് സൗകര്യമില്ലാത്തത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരുന്നു. കരിങ്ങാരി പള്ളിമുക്കിന് മുകളില്‍നിന്ന് ആരംഭിക്കുന്ന പഞ്ചായത്ത് റോഡിലൂടെ ഒന്നരകിലോമീറ്റര്‍ ദൂരം താണ്ടിവേണം കോളനിയിലത്തൊന്‍. ഇതില്‍ 200മീറ്ററോളം ദൂരം സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമിയാണ്. ഇതിലൂടെ തലച്ചുമടായി നിര്‍മാണ സാധനങ്ങള്‍ കോളനിയിലത്തെിക്കാനുള്ള പ്രയാസമായിരുന്നു വികസനത്തിന് തടസ്സമായിരുന്നത്. ഈ ദുരവസ്ഥക്ക് പരിഹാരം കാണാനായി സാമൂഹികപ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളാണ് ഒടുവില്‍ വിജയംകണ്ടിരിക്കുന്നത്. റോഡിനാവശ്യമായ 200 മീറ്ററോളം സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ മഴുവന്നൂര്‍ സോമന്‍, കെ.എം. അബ്ദുല്ല എന്നിവരാണ് തയാറായത്. അടുത്തദിവസം സംഘടിപ്പിക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും. പഞ്ചായത്ത് പ്രസിഡന്‍റ് പി. തങ്കമണി, വാര്‍ഡംഗം കാഞ്ഞായി ഇബ്രാഹിം, പൊതുപ്രവര്‍ത്തകരായ നജ്മുദ്ദീന്‍, ജംഷീര്‍, നൗഫല്‍, ബാബു തുടങ്ങിയവരാണ് റോഡിനായുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.