ഗൂഡല്ലൂര്‍: നീലഗിരി ജില്ലാ ഭക്ഷ്യസുരക്ഷാ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂനൂര്‍ നഗരത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ടീ ഷോപ്പുകളിലും ഹോട്ടലുകളിലും ഉപയോഗിച്ചിരുന്ന മായംചേര്‍ത്ത ചായപ്പൊടി പിടിച്ചെടുത്തു. വിവിധ കടകളില്‍ നിന്നായി 500 കിലോ ചായപ്പൊടിയാണ് പിടിച്ചെടുത്തത്. കൂനൂരില്‍ മായം കലര്‍ത്തിയ തേയിലപ്പൊടി ഉപയോഗിച്ച് ചായതയാറാക്കുന്നതായി വ്യാപകപരാതിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നത്. ഇതേതുടുര്‍ന്നാണ് ഡോ. കലൈവാണിയുടെ നേത്യത്വത്തില്‍ കൂനൂര്‍ നഗരത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. മായംകലര്‍ത്തുന്നതുമൂലമാണ് നീലഗിരി തേയിലയുടെ ഗുണമേന്മ കുറയുന്നതെന്നും ഇതുമൂലം നീലഗിരി തേയില വാങ്ങാന്‍ ആവശ്യക്കാര്‍ കുറയുന്നതെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതു പച്ചത്തേയിലക്ക് വില നിര്‍ണയംചെയ്യുമ്പോള്‍ വിലകുറയാന്‍ കാരണമാവുന്നതായും ചൂണ്ടികാണിക്കപ്പെട്ടിരുന്നു. മായംചേര്‍ത്ത് ചായപ്പൊടി വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.