കല്‍പറ്റ: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും വയനാട്ടിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് കല്‍പറ്റ ഡിപ്പോയില്‍ ഗതാഗതമന്ത്രി മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. സാധാരണക്കാര്‍ക്കും രോഗികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന സര്‍വിസാണിത്. റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ നിന്നും രാവിലെ 5.15ന് മാനന്തവാടിക്കും 6.15ന് കല്‍പറ്റക്കുമാണ് പുതിയ സര്‍വിസ്. തിരുവനന്തപുരത്തുനിന്നും വരുന്ന ട്രെയിനുകള്‍ കോഴിക്കോട് എത്തുന്ന സമയം പരിഗണിച്ചാണ് പുലര്‍ച്ചെ സര്‍വിസുകള്‍ നടത്തുന്നത്. വയനാട്ടില്‍നിന്നും തിരുവനന്തപുരത്ത് റീജനല്‍ കാന്‍സര്‍ സെന്‍ററിലും, ശ്രീചിത്തിരയിലും പോയി തിരികെ ട്രെയിനുകളിലത്തെുന്ന രോഗികള്‍ക്കും മറ്റും പുലര്‍ച്ചെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പോയി ബസ് കയറുന്നതിനുള്ള പ്രയാസം ഇതോടെ ഒഴിവാകും. ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ് സംസാരിച്ചു. ഡി.ടി.ഒ പി.എം. നാരായണന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.