അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായ വിദ്യാര്‍ഥി സഹായം തേടുന്നു

കല്‍പറ്റ: മാനന്തവാടി അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി തുടര്‍ചികിത്സക്കായി സഹായം തേടുന്നു. എടവക പഞ്ചായത്തിലെ വാളേരി ഉതിരകല്ലിയില്‍ സ്റ്റീഫന്‍െറ മകന്‍ ജിത്ത് സ്റ്റീഫന്‍ (20) ആണ് പണമില്ലാതെ വലയുന്നത്. കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്‍റിന് പഠിക്കുകയായിരുന്ന ജിത്ത് രാത്രികാലങ്ങളില്‍ ഹോട്ടലുകളില്‍ ജോലിചെയ്താണ് പഠിക്കാനുള്ള പണം കണ്ടത്തെിയിരുന്നത്. കഴിഞ്ഞ ഫെബ്രു എട്ടിന് ജോലികഴിഞ്ഞ് മടങ്ങവെ അജ്ഞാത വാഹനം ഇടിച്ചിട്ട് പോവുകയായിരുന്നു. നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൂന്നുമാസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വെല്ലൂരില്‍ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി. ഒരുതവണ ശസ്ത്രക്രിയ നടത്തുന്നതിന് രണ്ടുലക്ഷം രൂപയാണ് ചെലവ്. ഇത്തരത്തില്‍ അഞ്ച് ശസ്ത്രക്രിയ നടത്തിയാല്‍ എഴുന്നേറ്റ് നടക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ആഗസ്റ്റിലാണ് അടുത്ത ശസ്ത്രക്രിയ നടത്തേണ്ടത്. നിര്‍ധനരായ കുടുംബം എങ്ങനെ ചികിത്സ നടത്തുമെന്നറിയാതെ ഉഴലുകയാണ്. നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു പ്രവര്‍ത്തനം തുടങ്ങി. ഉദാരമതികള്‍ എസ്.ബി.ഐ മാനന്തവാടി ശാഖയിലെ 30683604047_l FCSBNOO 10699 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായം അയക്കണമെന്ന് ചികിത്സാസഹായ കമ്മിറ്റി ചെയര്‍മാന്‍ മാനന്തവാടി ബ്ളോക് പഞ്ചായത്ത് വൈ. പ്രസിഡന്‍റ് കെ.ജെ. പൈലി, കണ്‍വീനര്‍ ഗ്രാമപഞ്ചായത്തംഗം എം.കെ. ജയപ്രകാശ് എന്നിവര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: 9747548577.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.