വൈത്തിരി: കല്‍പറ്റ മുനിസിപാലിറ്റിയിലെ എടഗുനി പണിയ കോളനിയിലെ ജനജീവിതം ദുസ്സഹമായി. നഗരസഭയിലെ 26ാം വാര്‍ഡിലെ ലക്ഷംവീട് പണിയ കോളനിയില്‍ 11ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. നിര്‍മിച്ച് കാല്‍നൂറ്റാണ്ടായ വീടുകള്‍ മിക്കതും നാശാവസ്ഥയിലാണ്. ഹോളോബ്രിക്സ് കൊണ്ട് നിര്‍മിച്ചതും മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തതുമായ വീടുകളുടെ മേല്‍ഭാഗം പൊളിഞ്ഞിട്ടുണ്ട്. മേല്‍ഭാഗത്ത് പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് മിക്ക കുടുംബങ്ങളും കോരിച്ചൊരിയുന്ന മഴയില്‍നിന്ന് രക്ഷനേടുന്നത്. കാലപ്പഴക്കം മൂലം വീടുകളുടെ കോണ്‍ക്രീറ്റ് ദ്രവിച്ചതിനാല്‍ ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. വീടുകളുടെ ഭീത്തികള്‍ പൊട്ടിക്കീറി അടിത്തറയും പൊളിഞ്ഞുതുടങ്ങി. കോളനിയില്‍ രണ്ടു പൊതു ടാപ്പുകളുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് വെള്ളം കിട്ടുന്നത്. കോളനിയിലെ പൊതു കിണറും ശോച്യാവസ്ഥയിലാണ്. ടോയ്ലറ്റുകളുടെ കാര്യവും ദയനീയമാണ്. തൊഴിലാളികളും കൂലിപ്പണിക്കാരും താമസിക്കുന്ന കോളനിയില്‍ വീടിന്‍െറ അറ്റകുറ്റപ്പണി നടത്തുന്നതിനുപോലും കഴിയാത്ത സ്ഥിതിയാണ്. ഓരോ കുടുംബത്തിനും മൂന്ന് സെന്‍റ് വീതം സ്ഥലമുള്ള കോളനിയില്‍ ശവസംസ്കാരത്തിന് സ്ഥലമില്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.