നാട്ടുകാര്‍ ആഹ്ളാദത്തില്‍; ചെറുപുഴ പാലം നിര്‍മാണത്തിന് തുടക്കമായി

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തുമായി നഗരസഭയെ ബന്ധിപ്പിക്കുന്ന ഒഴക്കോടി ചെറുപുഴ പാലത്തിന്‍െറ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു. മഴക്കാലത്ത് എല്ലാവര്‍ഷവും ഗതാഗത തടസ്സം അനുഭവപ്പെടുന്ന പാലം പുതുക്കിപ്പണിയണമെന്ന ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്. 22 മീറ്റര്‍ നീളത്തിലും നിലവിലുള്ള പാലത്തെക്കാള്‍ ആറുമീറ്റര്‍ ഉയരത്തിലുമാണ് പാലം നിര്‍മിക്കുന്നത്. നാലുകോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ലെവലിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായശേഷമായിരിക്കും പൈലിങ് ജോലികള്‍ ആരംഭിക്കുക. പാലംപണി പൂര്‍ത്തിയായശേഷം അപ്രോച് റോഡിന്‍െറ നിര്‍മാണവും കഴിഞ്ഞാല്‍ മാത്രമേ ജനങ്ങള്‍ക്ക് ഇതിന്‍െറ പൂര്‍ണ പ്രയോജനം ലഭിക്കൂ. നിലവില്‍ മഴക്കാലത്ത് വെള്ളം കയറി ആഴ്ചകളോളം ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ തവിഞ്ഞാല്‍ പ്രദേശവാസികള്‍ തലപ്പുഴവഴി 10 കിലോമീറ്ററോളം ചുറ്റിയാണ് താമസസ്ഥലങ്ങളിലത്തെുന്നത്. തവിഞ്ഞാല്‍ സ്വദേശിനികൂടിയായ മന്ത്രി പി.കെ. ജയലക്ഷ്മി മുന്‍കൈയെടുത്താണ് പാലത്തിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് നീക്കിവെച്ച് പണി ആരംഭിച്ചിരിക്കുന്നത്. പാലത്തിന്‍െറ ശിലയിടല്‍ ചടങ്ങ് ഉടന്‍ നടത്താനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.