കല്‍പറ്റ: പ്രമാദമായ ആസ്യ വധക്കേസിലെ രണ്ടാം പ്രതിക്ക് ശനിയാഴ്ച കല്‍പറ്റ ഡിസ്ട്രിക്ട് അഡീഷനല്‍ സെഷന്‍സ് കോര്‍ട്ട്-ഒന്ന് ശിക്ഷ വിധിക്കും. രണ്ടാം പ്രതി ആക്കൂല്‍വീട്ടില്‍ മുഹമ്മദ് മുസ്തഫക്കാണ് ശിക്ഷ. ആദ്യപ്രതി ചെന്നലോട് കുത്തിനിവീട്ടില്‍ ഇബ്രാഹീമിന് നേരത്തേ ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. വിചാരണവേളയില്‍ ഒളിവില്‍പോയ മുസ്തഫയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പടിഞ്ഞാറത്തറ വീട്ടിക്കാമൂല ടീച്ചര്‍ മുക്കില്‍ തിണ്ടന്‍ അഹമ്മദിന്‍െറ മകള്‍ ആസ്യയെ കൊലപ്പെടുത്തുകയും മകന്‍ ഷാഫിയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 2007 ജനുവരി 31ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ആസ്യയെയും മകനെയും കൊലപ്പെടുത്തി മോഷണം നടത്തുകയായിരുന്നു ഇബ്രാഹീമിന്‍െറയും മുഹമ്മദിന്‍െറയും ലക്ഷ്യം. ആസ്യയും മകനും താമസിച്ചിരുന്ന ഷെഡില്‍ പ്രതികള്‍ അതിക്രമിച്ചുകടക്കുകയും പിക്കാസ് തായയും ഇരുമ്പുപാരയും ഉപയോഗിച്ച് ആസ്യയെയും മകനെയും അടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ആസ്യയും മകനും കരഞ്ഞ് ബഹളംവെച്ചതോടെ ഇരുവരെയും വീണ്ടും തലക്കടിക്കുകയും ആസ്യ മരിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മോഷ്ടിച്ച കുറച്ച് സ്വര്‍ണം പണയംവെക്കുകയും ബാക്കി സ്വര്‍ണം ഒന്നാം പ്രതി ഇബ്രാഹീമിന്‍െറ വീട്ടില്‍ ഒളിച്ചുവെക്കുകയും ചെയ്തു. കൊലക്കുപയോഗിച്ച പാര സമീപത്തെ വീട്ടില്‍നിന്നാണ് മോഷ്ടിച്ചത്. കൊലക്കുശേഷം പാര സമീപത്തെ കുളത്തില്‍ ഇടുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തശേഷം പ്രതികളുടെ കുറ്റസമ്മത മൊഴി പ്രകാരം കൃത്യത്തിനുപയോഗിച്ച പാര, പിക്കാസ് തായ, ഒളിച്ചുവെച്ച സ്വര്‍ണാഭരണങ്ങള്‍, പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവ കണ്ടത്തെിയിരുന്നു. കേസില്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.