കല്‍പറ്റ: ഐക്യജനാധിപത്യ മുന്നണി ഭരണം തുടരണമെന്ന വികാരമാണ് കേരളത്തില്‍ പ്രതിഫലിക്കുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററും സംസ്ഥാന വ്യവസായ, ഐ.ടി മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളയാത്രക്ക് കല്‍പറ്റയില്‍ നല്‍കിയ സ്വീകരണ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുഭരണം വരരുതെന്നാണ് ജനങ്ങളുടെ ചിന്ത. അതിന് പല കാരണങ്ങളുണ്ട്. നരേന്ദ്ര മോദി കേന്ദ്രം ഭരിക്കുമ്പോള്‍ സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മോദിയെ തിരിച്ചിറക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്ക് മാത്രമേ കഴിയൂ. മൂന്നു സംസ്ഥാനത്ത് മാത്രമുള്ള ഇടതിന് ബി.ജെ.പിയെ ചെറുക്കാന്‍ കഴിയില്ല. ബിഹാറില്‍ ലോകം ശ്രദ്ധിച്ച പോരാട്ടത്തില്‍, മോദിക്കെതിരായ ആദ്യത്തെ അവസരത്തില്‍ സി.പി.എം മതേതരസഖ്യത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. പാട്ടറിയാത്തവന്‍ പുതിയാപ്ള പോകുമ്പോള്‍ കൂടെ പാടുന്നതിന് പകരം ഒറ്റക്ക് പാടിയതുപോലെയായി സി.പി.എമ്മിന്‍െറ അവസ്ഥ. ബിഹാറില്‍ പാര്‍ട്ടിക്ക് കെട്ടിവെച്ച കാശുപോയി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം കൂട്ടി മലപ്പുറത്തടക്കം സാമ്പാര്‍മുന്നണിയായി മത്സരിച്ചു. എന്നിട്ടും മലപ്പുറം ജില്ലയില്‍ ജില്ലാപഞ്ചായത്തില്‍ 32 സീറ്റില്‍ അഞ്ചു സീറ്റ് മാത്രമാണ് ഇടതിന് ലഭിച്ചത്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ പിണറായി വിജയനും കൂട്ടരും ഇറക്കിവിട്ട ഭൂതം വൈകാതെ അവര്‍ക്കെതിരെ തിരിയും. 10 കോടി നല്‍കിയിട്ടാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിഞ്ഞതെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്.ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രശ്നപരിഹാരം ഉണ്ടാക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. അദ്ദേഹത്തെ പിടിച്ചുകെട്ടാന്‍ ഇപ്പോഴത്തെ ഓലപ്പാമ്പൊന്നും മതിയാവില്ല. വയനാടിന്‍െറ വളര്‍ച്ചക്കൊപ്പംനിന്ന പാരമ്പര്യമാണ് യു.ഡി.എഫിന്‍േറത്.ജില്ലയുടെ പ്രശ്നങ്ങളില്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.ടി. ഹംസ സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് പ്രസിഡന്‍റ് റസാക്ക് കല്‍പറ്റ അധ്യക്ഷത വഹിച്ചു. എ.പി.എ. മജീദ്, മന്ത്രിമാരായ എം.കെ. മുനീര്‍, വി.കെ. ഇബ്രാഹീം കുഞ്ഞ്, കെ.എം. ഷാജി, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, നൗഷാദ് മണ്ണിശ്ശേരി, ശ്യാം സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. രാത്രി ഒമ്പതരയോടെ സമാപന സ്വീകരണകേന്ദ്രമായ കല്‍പറ്റയിലത്തെിയ കേരളയാത്രയെ ദഫ്മുട്ടിന്‍െറയും ബാന്‍ഡ് വാദ്യത്തിന്‍െറയും അകമ്പടിയോടെയാണ് സ്വീകരണവേദിയിലേക്ക് ആനയിച്ചത്. വെടിക്കെട്ടും സ്വീകരണച്ചടങ്ങിന് കൊഴുപ്പേകി. വന്‍ ജനാവലിയാണ് രാത്രിയിലും യാത്രയെ സ്വീകരിക്കാന്‍ ജില്ലാ ആസ്ഥാനത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.