ഗൂഡല്ലൂര്‍: കൂനൂര്‍ നഗരസഭാ പരിധിയില്‍ കറന്‍സി ഡാമില്‍നിന്നുള്ള ശുദ്ധജല വിതരണത്തിനുപയോഗിക്കുന്ന പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചതായി നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. നഗരസഭാ ഭരണസമിതി യോഗത്തിലാണ് ചെയര്‍മാന്‍ ശരവണകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പഴയ പൈപ്പുകള്‍ തുരുമ്പെടുത്ത് നശിക്കുന്നതിനാല്‍ പലഭാഗത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുന്നുണ്ട്. ഇതുകാരണം നഗരത്തില്‍ പല സമയത്തും കുടിവെള്ളക്ഷാമം നേരിടുന്നത് പതിവാണ്. നഗരത്തിലേക്ക് ബദല്‍മാര്‍ഗത്തില്‍ കുടിവെള്ളമത്തെിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവുന്നുണ്ട്. ഇതിനിടയിലാണ് കറന്‍സി ഭാഗത്തുള്ള ജലവിതരണം കാര്യക്ഷമമാക്കാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.