കല്‍പറ്റ: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതിന് ഛിദ്രശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കണമെന്നും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാന്മാരുടെ തത്ത്വങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കണമെന്നും പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി. 67ാമത് റിപ്പബ്ളിക് ദിനത്തില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാതല പരേഡില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നൂറ്റാണ്ടുകളായി തുടര്‍ന്ന വൈദേശികാധിപത്യത്തില്‍നിന്ന് ത്യാഗോജ്വലമായ പോരാട്ടത്തിലൂടെയാണ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസാമാര്‍ഗത്തിലൂന്നി ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. വ്യവസായം, വാണിജ്യം, ശാസ്ത്ര-സാങ്കേതിക രംഗം, വിദ്യാഭ്യാസം, സ്ത്രീപുരുഷ സമത്വം എന്നീ മേഖലകളിലെല്ലാം അസൂയാവഹമായ പുരോഗതി കൈവരിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞു. ഇതിന് മഹാന്മാര്‍ മുറുകെപിടിച്ച തത്ത്വങ്ങളും മൂല്യങ്ങളും പിന്തുടരണം. വിധ്വംസകശക്തികളെ എതിര്‍ത്തുതോല്‍പിച്ച് ഭരണഘടന വിഭാവനംചെയ്യുന്ന ഏകത്വത്തെ സംരക്ഷിക്കണം. ഇതിന് ഓരോ പൗരനും ആത്മാര്‍ഥമായി പങ്കുചേരണം. രാവിലെ 8.35ന് പരേഡ് ആരംഭിച്ചു. പൊലീസ്, എക്സൈസ്, വനിതാ പൊലീസ്, വനം വകുപ്പ് തുടങ്ങി വിവിധ സേനകളും ജവഹര്‍ നവോദയ ലക്കിടി സിവില്‍ ബോയ്സ്, സിവില്‍ ഗേള്‍സ്, ആര്‍.സി.എച്ച്.എസ് ചുണ്ടേല്‍ എന്‍.സി.സി ജെ.ഡി ബോയ്സ്, മേപ്പാടി ജി.എച്ച്.എസ് സ്റ്റുഡന്‍റ് പൊലീസ്, കല്‍പറ്റ ഗവ. കോളജ് എന്‍.സി.സി എസ്.ഡി ബോയ്സ്, ജി.വി.എച്ച്.എസ്.എസ് മുണ്ടേരി സ്റ്റുഡന്‍റ് പൊലീസ്, ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ സ്റ്റുഡന്‍റ് പൊലീസ്, ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടില്‍ സ്കൗട്ട്-ഗൈഡ്, ജി.എം.ആര്‍.എസ് കണിയാമ്പറ്റ സ്റ്റുഡന്‍റ് പൊലീസ്, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, ഗവ. കോളജ് മാനന്തവാടി എന്‍.സി.സി എസ്.ഡി ബോയ്സ്, സെന്‍റ് മേരീസ് കോളജ് മാനന്തവാടി വൈ.ആര്‍.സി, ജി.എച്ച്.എസ് തലപ്പുഴ സ്റ്റുഡന്‍റ് പൊലീസ്, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി എന്‍.സി.സി ജെ.ഡി ബോയ്സ്, സെന്‍റ് കാതറിന്‍സ് എച്ച്.എസ്.എസ് പയ്യമ്പള്ളി സ്റ്റുഡന്‍റ് പൊലീസ്, സെന്‍റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരി എന്‍.സി.സി എസ്.ഡി ബോയ്സ്, അസംപ്ഷന്‍ എച്ച്.എസ് സുല്‍ത്താന്‍ ബത്തേരി എന്‍.സി.സി ജെ.ഡി ഗേള്‍സ്, ജി.എം.ആര്‍.എസ് കെല്ലൂര്‍ സ്റ്റുഡന്‍റ് പൊലീസ്, ജി.എച്ച്.എസ് മീനങ്ങാടി സ്റ്റുഡന്‍റ് പൊലീസ്, വാകേരി എച്ച്.എസ്.എസ് സ്റ്റുഡന്‍റ് പൊലീസ്, എസ്.കെ.എം.ജെ എച്ച്.എസ് കല്‍പറ്റ എന്‍.സി.സി ജെ.ഡി ബോയ്സ്, എസ്.കെ.എം.ജെ എച്ച്.എസ് കല്‍പറ്റ ജെ.ആര്‍.സി ഗേള്‍സ്-ജെ.ആര്‍.സി ബോയ്സ്, എന്‍.എസ്.എസ് കല്‍പറ്റ ഗൈഡ്സ്-സ്കൗട്ട്, ജി.എം.ആര്‍.എസ് പൂക്കോട് സ്റ്റുഡന്‍റ് പൊലീസ് പ്ളാറ്റൂണുകളും അണിനിരന്നു. സ്വാതന്ത്ര്യ സമര സേനാനിയായ മക്കിയാട് സ്വദേശി നാരായണ പിള്ളയെ മന്ത്രി പി.കെ. ജയലക്ഷ്മി പൊന്നാടയണിയിച്ച് ആദരിച്ചു. പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെയും കല്‍പറ്റ കേന്ദ്രീയ വിദ്യാലയത്തിലെയും വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. കണിയാമ്പറ്റ ജി.എം.ആര്‍.എസ് വിദ്യാര്‍ഥികളുടെ സംഘനൃത്തവും കുഞ്ഞിമൂസ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കടത്തനാട് ചൂരക്കൊടി കളരിസംഘത്തിന്‍െറ കളരിപ്പയറ്റും അരങ്ങേറി. പരേഡില്‍ പങ്കെടുത്ത പ്ളാറ്റൂണുകള്‍ക്കുള്ള സമ്മാനം മന്ത്രി പി.കെ. ജയലക്ഷ്മി വിതരണം ചെയ്തു. കല്‍പറ്റ: എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ റിപ്പബ്ളിക് ദിനാഘോഷം നടത്തി. റിട്ട. പ്രിന്‍സിപ്പല്‍ സതീദേവി ടീച്ചര്‍ പതാകയുയര്‍ത്തി റിപ്പബ്ളിക് സന്ദേശം നല്‍കി. 1953-78ല്‍ മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ച ആന്‍റണി മാസ്റ്ററെയും സതീദേവി ടീച്ചറെയും പൊന്നാടയണിയിച്ച് പ്രിന്‍സിപ്പല്‍ സുധാറാണി ടീച്ചര്‍ ആദരിച്ചു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കുച്ചിപ്പുടിയില്‍ ‘എ’ ഗ്രേഡോടെ രണ്ടാം സ്ഥാനവും മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയില്‍ ‘എ’ ഗ്രേഡും നേടിയ കെ. അനന്യയെ പി.ടി.എ അനുമോദിച്ചു. കല്‍പറ്റ: കല്‍പറ്റ ബ്ളോക്കില്‍ റിപ്പബ്ളിക് ദിന പരിപാടിയില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍ പതാക ഉയര്‍ത്തി. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. ഹനീഫ, വികസന കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാതമ്പി, ബ്ളോക് മെംബര്‍ എം.ഒ. ദേവസ്യ, ജോ. ബി.ഡി.ഒ എ. കരീം, ഐ.സി.ഡി.എസ് ഓഫിസര്‍ മോളി, ഇ.ഒ.ഡബ്ള്യു.ഡബ്ള്യു. രാജേന്ദ്രന്‍, ദേവകി, നൗഷല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബ്ളോക് പഞ്ചായത്ത് പരിസരത്ത് ഒൗഷധച്ചെടികള്‍ നട്ടു. മാനന്തവാടി: കോടതി സമുച്ചയത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തില്‍ സ്പെഷല്‍ ജഡ്ജ് വിന്‍സെന്‍റ് ചാര്‍ലി പതാക ഉയര്‍ത്തി. മാനന്തവാടി മജിസ്ട്രേറ്റ് നൗഷാദലി, മുന്‍സിഫ് മജിസ്ട്രേറ്റ് മിഥുന്‍ റോയ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. ബാബു സിറിയക്, ടി.വി. സുഗതന്‍, ബാലകൃഷ്ണന്‍, പി.എന്‍. ഗോപി, ടി. മണി എന്നിവര്‍ സംസാരിച്ചു. മാനന്തവാടി എന്‍ജിനീയറിങ് കോളജ് നാഷനല്‍ സര്‍വിസ് സ്കീം സംഘടിപ്പിച്ച റിപ്പബ്ളിക് ദിനാഘോഷത്തില്‍ ഡോ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി. പേരിയ ഗവ. യു.പി സ്കൂളില്‍ പ്രധാനാധ്യാപകന്‍ രമേശന്‍ ഏഴോക്കാരന്‍ പതാക ഉയര്‍ത്തി. റഫീഖ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ിപ്പബ്ളിക് ദിന റാലിയും ഡോക്യുമെന്‍ററി പ്രദര്‍ശനവും സംഘടിപ്പിച്ചു. മുട്ടില്‍: ചേനംകൊല്ലി കെ.ബി.സി.ടി വായനശാല ക്ളബില്‍ മുട്ടില്‍ പഞ്ചായത്തംഗം ആയിഷാബി പതാകയുയര്‍ത്തി. പ്രസിഡന്‍റ് സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. പ്രധാനാധ്യാപിക സി.കെ. നിര്‍മലാദേവി പതാക ഉയര്‍ത്തി റിപ്പബ്ളിക് ദിന സന്ദേശം നല്‍കി. മത്സരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.