സുല്‍ത്താന്‍ ബത്തേരി: കൊമ്മഞ്ചേരി കോളനിയിലെ ആറു കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് വനത്തിനുപുറത്ത് പുനരധിവാസത്തിന് വഴിയൊരുങ്ങുന്നു. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ ട്രൈബല്‍, പൊലീസ്, വനം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വന്‍പട തിങ്കളാഴ്ച രാവിലെ വനമധ്യത്തിലെ കൊമ്മഞ്ചേരി കോളനിയിലത്തെിയപ്പോള്‍ കോളനിവാസികള്‍ അമ്പരന്നു. ബത്തേരി മുനിസിപ്പാലിറ്റിയിലെ മൂന്നു കൗണ്‍സിലര്‍മാരും സംഘത്തിലുണ്ടായിരുന്നു. പതിറ്റാണ്ടുകളായി പുനരധിവാസത്തിനുവേണ്ടി കേഴുന്നവരോട് വനത്തിനുപുറത്ത് താമസമൊരുക്കിയാല്‍ കാടിറങ്ങാന്‍ തയാറുണ്ടോയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. പ്രാഥമികാവകാശങ്ങളും സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് വന്യജീവികളുടെ നടുവില്‍ സുരക്ഷാ സംവിധാനമൊന്നുമില്ലാതെ കഴിയുന്ന കോളനിവാസികളെ സംബന്ധിച്ചിടത്തോളം മറുപടി ഏകകണ്ഠമായിരുന്നു. കാടിറങ്ങാന്‍ തയാര്‍. പക്ഷേ, പതിറ്റാണ്ടുകളായി കൊടുംകാട്ടിനുള്ളില്‍ സുഖദു$ഖങ്ങള്‍ പങ്കുവെച്ച് ഒരുമിച്ചുജീവിച്ച ആറു കുടുംബങ്ങള്‍ക്ക് വനത്തിന് പുറത്തും ഒരുമിച്ചുകഴിയാന്‍ സൗകര്യമൊരുക്കണം. മലദൈവങ്ങളെ വണങ്ങാനും ഉത്സവമാഘോഷിക്കാനും വര്‍ഷത്തിലൊരിക്കല്‍ അവസരം കിട്ടണം. രണ്ട് ആവശ്യങ്ങളും അംഗീകരിച്ച എം.എല്‍.എ ആവശ്യമായ ഭൂമി കണ്ടത്തെി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പിനോടാവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കണ്ണിയര്‍ അഹമ്മദ്കുട്ടി, ജോസ് ചേനാട്, ഷെറീന അബ്ദുല്ല എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ കുടിയിരുത്തപ്പെട്ട പ്രദേശമാണ് കൊമ്മഞ്ചേരി. റോഡ്, വീട്, കുടിവെള്ളം, വൈദ്യുതി, ആശുപത്രി, വിദ്യാലയ സൗകര്യങ്ങളേതുമില്ലാതെ കൊടുംവനത്തിനുള്ളിലാണ് കൊമ്മഞ്ചേരി കോളനി. ഇവിടെ സന്ദര്‍ശനം നടത്തിയ മനുഷ്യാവകാശ കമീഷന്‍ അംഗങ്ങള്‍ കോളനിവാസികളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് 2013 ജൂണ്‍ 20ന് ഉത്തരവിട്ടിരുന്നു. പക്ഷേ, പുനരധിവാസം നടന്നില്ല. കേന്ദ്രസര്‍ക്കാറിന്‍െറ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിലും ഇവര്‍ തഴയപ്പെടുകയായിരുന്നു. സ്ഥലം കണ്ടത്തെിയാലുടന്‍ പുനരധിവാസം യാഥാര്‍ഥ്യമാകുമെന്നും കോളനിവാസികള്‍ ചൂണ്ടിക്കാണിക്കുന്ന ഏതുസ്ഥലവും ഫണ്ടിന്‍െറ പരിമിതിയില്‍നിന്നുകൊണ്ട് അംഗീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.