മാനന്തവാടി: ആദിവാസികള്‍ക്ക് വീടുനിര്‍മാണത്തിനും പഠനനിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ സഹായങ്ങള്‍ക്കുമായി നീക്കിവെച്ച ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ നീക്കം. മാനന്തവാടി നഗരസഭയാണ് വിവാദനീക്കം നടത്തുന്നത്. മുന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി നീക്കിവെച്ച ഭവനനിര്‍മാണത്തിനുള്ള 24 ലക്ഷം രൂപയും പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വാങ്ങുന്നതിനായി 16 ലക്ഷവുമടക്കം 40 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഈ തുകയാണ് ബസ് വാങ്ങാനായി വകമാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദിവാസി വിദ്യാര്‍ഥികളെ സ്കൂളിലത്തെിക്കാന്‍ രണ്ടു ബസുകള്‍ വാങ്ങാനാണ് തീരുമാനം. ജനുവരി എട്ടിന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ബസ്, ജീവനക്കാര്‍, ഇന്ധനം എന്നീ ഇനങ്ങളില്‍ നഗരസഭക്ക് വന്‍ ബാധ്യത വരുന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍െറ പ്രധാന ആരോപണം. ജില്ലാ പ്ളാനിങ് കമ്മിറ്റിയുടെ അംഗീകാരം കിട്ടിയ പദ്ധതി മാറ്റാനുള്ള ശ്രമത്തിനെതിരെ സമരം നടത്തുമെന്ന് ആദിവാസി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അതേസമയം, മാര്‍ച്ച് 31നകം നേരത്തേ വിഭാവനം ചെയ്ത പദ്ധതികള്‍ക്ക് ഫണ്ട് ചെലവഴിക്കാന്‍ കഴിയാത്തതിനാലാണ് ഫണ്ട് വകമാറ്റുന്നതെന്നാണ് മുനിസിപ്പല്‍ ഭരണസമിതിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.