മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ആത്മഹത്യയോടെ വിവാദത്തിലായ ജില്ലാ ആശുപത്രിയിലെ പാര്‍ട്ട്ടൈം സ്വീപ്പര്‍ നിയമനത്തില്‍ വീണ്ടും കൂടിക്കാഴ്ചക്ക് നീക്കം. 27 പേരുടെ തസ്തികയിലേക്ക് 2015 നവംബര്‍ 24നാണ് കൂടിക്കാഴ്ച നടന്നത്. 258 പേര്‍ക്കാണ് അറിയിപ്പ് ലഭിച്ചത്. ഇതനുസരിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട്, എന്‍.ആര്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ എന്നിവരടങ്ങുന്ന പാനലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇതിന്‍െറയടിസ്ഥാനത്തില്‍ ലിസ്റ്റ് തയാറാക്കുന്നതില്‍ ഭരണ, പ്രതിപക്ഷ കക്ഷികളില്‍നിന്ന് വലിയ സമ്മര്‍ദമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വകുപ്പുമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതിനു പിന്നാലെയാണ് ഡി.എം.ഒ ആത്മഹത്യ ചെയ്തത്. ലിസ്റ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് മരണകാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ ആരോപണം സ്ഥിരീകരിക്കാനായിട്ടില്ല. കൂടിക്കാഴ്ച നടന്നെങ്കിലും മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പട്ടിക ലഭിക്കാത്തതിനാലാണ് 2015 നവംബര്‍ 24ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ക്ക് അറിയിപ്പ് നല്‍കി വീണ്ടും കൂടിക്കാഴ്ച നടത്താന്‍ അധികൃതര്‍ നടപടിയാരംഭിച്ചത്. പുതിയ ഡി.എം.ഒ ചുമതലയേറ്റെടുക്കുന്ന മുറക്ക് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.