മാനന്തവാടി: വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് കുറുവ ദ്വീപിന്‍െറ പാക്കം മേഖലയില്‍ രാത്രിയില്‍ ചങ്ങാടയാത്ര നടത്തിയ സംഭവം വിവാദമാകുന്നു. ജനുവരി ആറിനാണ് സംഭവം. ഏറ്റുമാനൂരില്‍നിന്നുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മൂന്നു സുഹൃത്തുക്കളും ചെതലയം അടവി വിനോദസഞ്ചാര കേന്ദ്രം കാണാനത്തെിയിരുന്നു. സഞ്ചാരികള്‍ക്ക് പ്രവേശമില്ലാത്ത ആന്‍റി പോച്ചിങ് വാച്ചര്‍മാര്‍ താമസിക്കുന്ന നല്ലതണ്ണിയില്‍ താമസിക്കണമെന്ന് ഇവര്‍ വാശിപിടിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടും വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സമ്മതിക്കാതിരുന്നതോടെയാണ് പ്രൈവറ്റ് സെക്രട്ടറി സൗത് വയനാട് ഡി.എഫ്.ഒയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് പാതിരാത്രിയില്‍ കുറുവ ദ്വീപില്‍ വനംവകുപ്പിന്‍െറ അധീനതയിലുള്ള ഭാഗത്ത് ചങ്ങാടത്തില്‍ ഉല്ലാസയാത്രക്ക് അവസരമൊരുക്കിയതും. സംഭവം വിവാദമായെങ്കിലും ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാതെ അധികൃതര്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു. മുമ്പ് കെ.ബി. ഗണേഷ്കുമാര്‍ മന്ത്രിയായിരിക്കെ ഇതുപോലെ ബത്തേരിയില്‍ സുഹൃത്തുക്കള്‍ക്ക് മുറി ലഭിക്കാതായതിനെ തുടര്‍ന്ന് വനംവകുപ്പിന്‍െറ ബംഗ്ളാവുകളിലെയും മറ്റും ബുക്കിങ് തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് ആയതോടെ സാധാരണക്കാര്‍ക്ക് വനംവകുപ്പിന്‍െറ താമസസൗകര്യങ്ങള്‍ അന്യമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.